രാക്ഷസനെ പോലെയുള്ള കൊതുകിനെ കണ്ടിട്ടുണ്ടോ? പതിനൊന്ന് സെന്റീമീറ്റര്‍ വലിപ്പം ചിറകുള്ള ഈ കൊതുക് നിസാരക്കാരനല്ല

Sruthi April 24, 2018
mosquito

വലിപ്പം തീരെ കുറഞ്ഞാലും കൊതുക് നിസാരക്കാരനല്ല. അടിമുടി മനുഷ്യനെ പിടിച്ചുലക്കുന്ന ചെറുപ്രാണിയാണ് കൊതുക്. ഒന്ന് കുത്തിയാല്‍ മതി മനുഷ്യന്‍ ചാടി എഴുന്നേല്‍ക്കാന്‍.

ഈ ഇത്തിരി കുഞ്ഞന് ആയുസ്സും വളരെ കുറവാണ്. കൊതുക് തന്നെ പല തരത്തിലുമുണ്ട്. രോഗങ്ങള്‍ പരത്തുന്ന കൊതുകു വരെയുണ്ട്.Mosquito_Tasmania

എന്നാല്‍, വലിപ്പമുള്ള കൊതുകിനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ. 11.15 സെന്റീമീറ്റര്‍ വലിപ്പമുള്ള ചിറകുള്ള കൊതുക്ക് ഒരു അത്ഭുത കാഴ്ചയാകുന്നു. ചൈനയിലെ ഇന്‍സെറ്റ് മ്യൂസിയത്തിലാണ് ഈ കൊതുക് ഉള്ളത്.scabethes

ഏറ്റവും വലിപ്പമേറിയ കൊതുകെന്ന വിശേഷണവും ഇത് നേടിക്കഴിഞ്ഞു. ഹോളോറസ്യ മിക്കാഡോ എന്ന വര്‍ഗത്തില്‍പ്പെട്ടവയാണിത്. കഴിഞ്ഞ വര്‍ഷം ഓഗസ്തിലാണ് ഈ ഭീമന്‍ കൊതുകിനെ കണ്ടെത്തുന്നത്.mosquito-biting

ഒരു യാത്രയ്ക്കിടെയാണ് ഈ കൊതുകിനെ ലഭിക്കുന്നത്. ഹോളോറസ്യ മിക്കാഡോ വര്‍ഗത്തില്‍പെട്ട കൊതുകിന് സാധാരണ എട്ട് സെന്റീമീറ്റര്‍ വലിപ്പമുള്ള ചിറകാണ് കാണാറുള്ളത്.Woodland_Mosquito

ഈ കൊതുക് ശരീരത്തെ വേദനിപ്പിക്കുകയും രോഗം പരത്തുകയും ചെയ്യുമെങ്കിലും രക്തം ഊറ്റികുടിക്കില്ല. പത്ത് ലക്ഷത്തില്‍പരം വ്യത്യസ്ഥയിനം കൊതുകുകള്‍ ഈ ലോകത്തുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതില്‍ തന്നെ 100 വര്‍ഗങ്ങളുമുണ്ട്.mosquito-closeup

കുന്നിന്‍ചെരുവുകളിലും മലമുകളിലുമാണ് ഈയിനം കൊതുകുകളെ സാധാരണയായി കണ്ടുവരുന്നത്. ഇതിനു വിശാലമായി പറക്കാനുള്ള സ്ഥലം ആവശ്യമാണ്.mosquitos

Read more about:
RELATED POSTS
EDITORS PICK
SPONSORED