ടൊറോന്റോയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചു കയറ്റി; പത്ത് പേര്‍ മരിച്ചു

Jaisha April 24, 2018

ടൊറോന്റോ: തിരക്കേറിയ റോഡില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചു കയറ്റിയുണ്ടായ അപകടത്തില്‍ പത്ത് പേര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. വാന്‍ ഓടിച്ചിരുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നരയോടെ(ഇന്ത്യന്‍ സമയം രാത്രി 11)യായിരുന്നു സംഭവമുണ്ടായത്.

ഉച്ചഭക്ഷണ സമയമായതിനാല്‍ റോഡില്‍ ഓഫീസ് ജോലിക്കാരുടെയും മറ്റും തിരക്കുണ്ടായിരുന്നത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. കാല്‍നടയാത്രക്കാരെ ലക്ഷ്യം വെച്ചു തന്നെ വാന്‍ ഇടിച്ചു കയറ്റുകയായിരുന്നുവെന്നാണ് ദൃഘ്‌സാക്ഷികള്‍ പറയുന്നത്. എന്നാല്‍ ഇതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. റൈഡര്‍ ട്രക്ക് റെന്‍ഡല്‍ എന്ന് രേഖപ്പെടുത്തിയ വാന്‍ സംഭവസ്ഥലത്ത് തന്നെയുണ്ട്. ഭീകരാക്രമണമാണോ ഇതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇതുവരെ ഇത് സമബന്ധിച്ച സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കിയ മറുപടി.

ആളുകള്‍ കൂടുതലുണ്ടായിരുന്ന സ്ഥലത്തേക്ക് വാന്‍ വേഗത്തില്‍ ഇടിച്ചു കയറ്റുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വാനിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

അപകടം വാന്‍ ഡ്രൈവര്‍ക്ക് ഹൃദയാഘാതമോ മറ്റോ ഉണ്ടായത് മൂലം സംഭവിച്ചതാണെന്നായിരുന്നു ആദ്യം കരുതിയത് എന്നാല്‍ കയ്യില്‍ ആയുധമെന്ന് കരുതുന്ന വസ്തുവുമായി ഇയാള്‍ പോലീസിന് നേര്‍ക്ക് അടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ അപകടം മനപൂര്‍വ്വം ഉണ്ടാക്കിയതാണെന്ന് വ്യക്തമാവുകയായിരുന്നു.

ചികിത്സയില്‍ കഴിയുന്നവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അപകടത്തിന് പിന്നിലെ ഉദ്ദേശ്യമെന്താണെന്നത് സംഭന്ധിച്ച വിവരങ്ങളൊന്നും വ്യക്തമായിട്ടില്ലെന്നും കാനഡയുടെ പബ്ലിക് സേഫ്റ്റി മിനിസ്റ്റര്‍ പറഞ്ഞു.

Tags:
Read more about:
RELATED POSTS
EDITORS PICK