വെള്ള മയിലിന്റെ പീലി പറിക്കാന്‍ ശ്രമിക്കുന്ന കുട്ടികളുടെ വീഡിയോ വൈറലാകുന്നു

Web Desk May 4, 2018

വെള്ള മയിലിന്റെ പീലി പറിക്കാന്‍ ശ്രമിക്കുന്ന കുട്ടികളുടെ വീഡിയോ വൈറലാകുന്നു. പീലി പറിക്കാനായി കൂട്ടില്‍ കിടക്കുന്ന മയിലിനെ കുട്ടികള്‍ ചേര്‍ന്ന് ഓടിക്കുന്നതും രക്ഷിതാക്കള്‍ ഈ കാഴ്ച കണ്ട് രസിക്കുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ചൈനയുടെ വടക്കന്‍ പ്രവിശ്യയായ ഹേയ്‌ബേയില്‍ നിന്നുള്ള ദൃശ്യങ്ങളാണിപ്പോള്‍ വൈറലാകുന്നത്.

സന്ദര്‍ശകര്‍ക്ക് കൂട്ടിനുള്ളില്‍ കടന്നു ചെന്ന് പക്ഷികളെക്കുറിച്ച് കൂടുതല്‍ അടുത്തറിയാനുള്ള സാഹചര്യമാണ് ഇവിടെ ദുരുപയോഗം ചെയ്യപ്പെടുന്നത്. മൃഗശാലയില്‍ മയിലുകള്‍ക്കായുള്ള കൂട്ടില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മയിലിന്റെ തൂവല്‍ പറിച്ച് കൈയില്‍ പിടിച്ചും ശേഷിക്കുന്ന തൂവല്‍ പറിക്കാനുമായി ഓടിക്കുന്ന കുട്ടികളെ ശാസിക്കാനോ നിയന്ത്രിക്കാനോ രക്ഷിതാക്കള്‍ തയ്യാറാവുന്നില്ലെന്നതും വീഡിയോയില്‍ വ്യക്തമാണ്. മറിച്ച് തൂവലുകള്‍ കയ്യില്‍ പിടിച്ച് കുട്ടികളെ പ്രോല്‍സാഹിപ്പിക്കുന്ന രക്ഷിതാക്കളെയാണ് വീഡിയോയില്‍ കാണുന്നത്.

മയിലിനെ ഓടിക്കുന്നത് ആറ് കുട്ടികളാണ്. സംഭവം ശ്രദ്ധയില്‍ പെട്ട അധികൃതര്‍ രക്ഷിതാക്കളുടേയും കുട്ടികളുടേയും പ്രവര്‍ത്തിക്കെതിരെ നടപടിക്കൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. കൂട്ടില്‍ ഉണ്ടായിരുന്ന നാലു മയിലുകളുടേയും തൂവലുകള്‍ കുട്ടികള്‍ പിഴുതെടുത്തെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ്് സന്ദര്‍ശകര്‍ കംഗാരുവിനെ കല്ലെറിഞ്ഞ് കൊന്നത്.

Tags: ,
Read more about:
RELATED POSTS
EDITORS PICK
SPONSORED