ജനപ്രിയ വാഹനമായ ടാറ്റ നെക്സോണിന്റെ AMT പതിപ്പ് പുറത്തിറങ്ങി

Web Desk May 5, 2018

ജനപ്രിയ വാഹനമായ ടാറ്റ നെക്സോണിന്റെ പുതിയ AMT പതിപ്പ് പുറത്തിറങ്ങി. നിരത്തിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ വാഹന പ്രേമികളുടെ മനസില്‍ ഇടം പിടിക്കാന്‍ നെക്സോണിനായി. പെട്രോള്‍ മോഡലിന് 9.41 ലക്ഷം രൂപയും ഡീസലിന് 10.38 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില. നെക്സോണ്‍ ഹൈപ്പര്‍ഡ്രൈവ് S-SG (സെല്‍ഫ് – ഷിഫ്റ്റ് ഗിയേഴ്സ്) എന്നാണ് വാഹനത്തിന് കമ്പനി നല്‍കിയ വിശേഷണം.

ZXA+ എന്ന വകഭേദത്തില്‍ മാത്രമാണ് AMT ലഭ്യമാകുക. ട്രാന്‍സ്മിഷന്‍ മാറി എന്നതൊഴിച്ചാല്‍ പുറംമോടിയിലും അകത്തളത്തും മറ്റു മാറ്റങ്ങളൊന്നുമില്ല. പുതിയ ഓറഞ്ച്-സോണിക് സില്‍വര്‍ റൂഫ് ഡ്യൂവല്‍ ടോണ്‍ നിറത്തില്‍ നെക്സോണ്‍ AMT ലഭ്യമാകും. XZ+ വേരിയന്റിന് സമാനമാണ് ഫീച്ചേഴ്സ്. വ്രിസ്റ്റ്ബാന്‍ഡായി കൈയില്‍ കെട്ടാവുന്ന തരത്തിലാണ് amtയുടെ സ്മാര്‍ട്ട് കീ.

മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ മാറ്റമില്ല. 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 5000 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി പവറും 1750-4000 ആര്‍പിഎമ്മില്‍ 170 എന്‍എം ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ 3750 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി പവറും 1500-2750 ആര്‍പിഎമ്മില്‍ 260 എന്‍എം ടോര്‍ക്കും നല്‍കും.

6 സ്പീഡ് AMT -യാണ് ട്രാന്‍സ്മിഷന്‍. മാനുവലിന് സമാനമായി എക്കോ, സിറ്റി, സ്പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിങ്ങ് മോഡ് എ.എം.ടി.യിലും ലഭിക്കും

Read more about:
EDITORS PICK