പഠിച്ച കള്ളന്‍: ഫെരാരി മാറ്റിയിട്ട് ടാറ്റ ടിയാഗോ മോഷ്ടിച്ചു, വീഡിയോ കാണാം

Sruthi May 5, 2018
car

പഠിച്ച കള്ളനെന്ന് പറഞ്ഞാല്‍ ഇങ്ങനെയായിരിക്കും. ഇഷ്ടപ്പെട്ട കാര്‍ നോക്കി തന്നെ മോഷ്ടിക്കും. ടാറ്റയുടെ പുതിയ കാറാണ് ടിയാഗോ.

മികച്ച അഭിപ്രായമാണ് ടിഗായോയ്ക്ക് ലഭിക്കുന്നത്. ഈ ചെറു കാറാണ് കള്ളന്‍ മോഷ്ടിച്ചത്.armed-robberകുറേ കാര്‍ നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. എന്നാല്‍, കള്ളന്റെ കണ്ണ് ടിയാഗോയിലായിരുന്നു. അടുത്തുള്ള ഫെരാരി മാറ്റിവെച്ച് ടിയാഗോ മോഷ്ടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.Robberടാറ്റ ടിയാഗോയുടെ മുന്നില്‍ കിടന്ന ഫെരാരി മാറ്റിയിട്ടിട്ടാണ് ടിയാഗോ മോഷ്ടിക്കുന്നത്. 2016 ലാണ് ടാറ്റയുടെ ചെറുകാര്‍ ടിയാഗോ പുറത്തിറങ്ങുന്നത്. പെട്ടെന്നു തന്നെ ടാറ്റയുടെ നിരയിലെ ഏറ്റവും വില്‍പ്പനയുള്ള കാറായി മാറി ടിയാഗോ.Tata-Tiago ടാറ്റയുടെ മാനം കാത്ത കാറാണ് ടിയാഗോ. ഇറങ്ങി ഒറ്റക്കൊല്ലം തികയും മുമ്പ് 65000 കാറുകള്‍, ഒരു ലക്ഷം ബുക്കിങ് നേടിയിരുന്നു. 1.2 ലീറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനും 1.05 ലീറ്റര്‍ റെവോടോര്‍ക് ഡീസല്‍ എന്‍ജിനുമാണ് ടിയാഗോയ്ക്ക് കരുത്തു പകരുന്നത്.tata-tiago ‘ബോള്‍ട്ടി’നും കരുത്തേകുന്ന ഈ പെട്രോള്‍ എന്‍ജിന് പരമാവധി 83.8 ബി എച്ച് പി വരെയും ഡീസല്‍ എന്‍ജിന് പരമാവധി 69 ബി എച്ച് പി വരെയും കരുത്ത് സൃഷ്ടിക്കാനാവും. 2016 ഏപ്രില്‍ ആറിനായിരുന്നു ടിയാഗോയുടെ വിപണിപ്രവേശം.

Tags: , ,
Read more about:
EDITORS PICK