ഇത്തരം വാഹനങ്ങള്‍ക്ക് ഇനിമുതല്‍ പച്ച നമ്പര്‍ പ്ലേറ്റ്‌, കാരണം ഇതാണ്‌

Web Desk May 8, 2018

രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റിന്റെ നിറം പച്ചയാക്കുന്നതായി റിപ്പോര്‍ട്ട്. പരിസ്ഥിതി മലിനീകരണം തടയുന്ന വാഹനങ്ങളെന്ന നിലയ്ക്കാണ് ഈ നിറം മാറ്റം. ഇതു സംബന്ധിച്ച് കേന്ദ്ര റോഡുവികസന മന്ത്രാലയം ശുപാര്‍ശ ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള പ്രത്യേക നയം തയാറാക്കുന്ന നീതി ആയോഗിന്റെ ശുപാര്‍ശ കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ നീക്കം. വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.

പച്ച പ്രതലത്തില്‍ മഞ്ഞ അക്ഷരങ്ങളോടു കൂടിയതാവും ഇലക്ട്രിക് വാഹനങ്ങളുടെ പുതിയ നമ്പര്‍ പ്ലേറ്റ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനും പാര്‍ക്കിങ്ങിനും ടോള്‍ ഇളവിനുമൊക്കെ പുതിയ നമ്പര്‍ പ്ലേറ്റ് സമ്പ്രദായം സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

Read more about:
EDITORS PICK