ദീപികയും പ്രിയങ്ക ചോപ്രയും പുതിയ ഫാഷനുമായി റെഡ് കാര്‍പറ്റില്‍ തിളങ്ങി

Sruthi May 8, 2018
deepika-priyanka

മെറ്റ് ഗാല 2018 ഫാഷന്‍ ഷോയില്‍ ബോളിവുഡ് താരറാണിമാര്‍ തിളങ്ങി നിന്നു. പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും റെഡ് കാര്‍പറ്റില്‍ പുതിയ ഫാഷന്‍ വസ്ത്രങ്ങളുമായി എത്തി.

ന്യൂയര്‍ക്കിലെ മ്യൂസിയം ഓഫ് ആര്‍ട്ടിലാണ് ഫാഷന്‍ സായാഹ്നം അരങ്ങേറിയത്.priyanka-deepikaഒരു രാജകുമാരിയെ പോലെയാണ് പ്രിയങ്ക ചോപ്ര ക്യാമറയ്ക്കുമുന്നില്‍ എത്തിയത്. വെല്‍വെറ്റ് ഗൗണ്‍ അണിഞ്ഞാണ് പ്രിയങ്ക റെഡ് കാര്‍പറ്റിലൂടെ നടന്നുനീങ്ങിയത്. തലയില്‍ കിരീടം പോലെ ഗോള്‍ഡണ്‍ സ്‌റ്റൈലും ഉണ്ടായിരുന്നു. റാല്‍ഫ് ലോറന്‍ വെല്‍വെറ്റ് ഗൗണ്‍ എന്നാണ് ഈ വസ്ത്രത്തിന്റെ പേര്.priyankaദീപിക പദുക്കോണ്‍ ചുവപ്പിലാണ് തിളങ്ങിയത്. പ്രബാല്‍ ഗൗരങ് ഗൗണ്‍ എന്ന ഫാഷന്‍ വസ്ത്രമാണ് ദീപിക അണിഞ്ഞത്. കട്ടി ചുവപ്പ് ലിപ്സ്റ്റിക് ഇട്ടത് ദീപികയെ ഒന്നുകൂടി സുന്ദരിയാക്കിയിരുന്നു.deepika-actress ഡയമണ്ടും പേളും ചേര്‍ന്ന കമ്മലാണ് അണിഞ്ഞത്. വസ്ത്രത്തിന് ഇണങ്ങുന്ന മോതിരവും ഇട്ടിരുന്നു. മാലയോ വളയോ ദീപിക അണിഞ്ഞിരുന്നില്ല.deepikaപ്രിയങ്ക തിരഞ്ഞെടുത്ത ഫാഷന് പ്രത്യേക പ്രശംസയും ലഭിച്ചു. ദേവലോകത്തില്‍ നിന്നുവന്ന റാണി എന്നാല്‍ ആരാധകര്‍ കമന്റ് ചെയ്തത്. പ്രിയങ്കയ്‌ക്കൊപ്പം എത്താന്‍ ദീപികയ്ക്ക് ആയില്ലെന്നും ഇന്‍സ്റ്റഗ്രാമില്‍ കമന്റുകള്‍ വന്നു.

കഴിഞ്ഞ വര്‍ഷവും മെറ്റ് ഗാല 2018 ഷോയില്‍ പ്രിയങ്ക തന്നെ തിളങ്ങിയിരുന്നു. ബ്രൗണ്‍ ഗൗണിലാണ് പ്രിയങ്ക അന്നെത്തിയത്. എന്നാല്‍, ദീപിക വളരെ ലളിതമായ വൈറ്റ് ഗൗണിലാണ് എത്തിയിരുന്നത്.bollywood

Read more about:
EDITORS PICK