ബ്രേക്കിംഗ് സിസ്റ്റത്തില്‍ തകരാര്‍; അമ്പതിനായിരത്തിലധികം കാറുകളെ മാരുതി തിരിച്ച് വിളിക്കുന്നു

Web Desk May 9, 2018

ബ്രേക്കിംഗ് സിസ്റ്റത്തിലെ തകരാറുമൂലം മാരുതി അരലക്ഷത്തിലേറെ കാറുകള്‍ തിരികെ വിളിക്കുന്നു. മാരുതിയുടെ പ്രമുഖ മോഡലുകളില്‍പെട്ട സിഫ്റ്റ്, പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ കാറുകളാണ് തിരിച്ചു വിളിക്കുന്നത്.

2017 ഡിസംബര്‍ ഒന്നിനും 2018 മാര്‍ച്ച് 16നും ഇടയില്‍ നിര്‍മിച്ച് വിപണിയിലെത്തിച്ച സിഫ്റ്റ്, ബലേനൊ കാറുകളിലെ ബ്രേക്കിലെ വാക്വം ഹോസില്‍ തകരാര്‍ കണ്ടെത്തിയിരുന്നു.

 

ഇതിനെ തുടര്‍ന്നാണ് ഈ വിഭാഗങ്ങളില്‍പെട്ട 52,686 കാറുകള്‍ പുനപരിശോധനയ്ക്കായി കമ്പനി തിരിച്ചു വിളിക്കാനൊരുങ്ങുന്നത്.

ഈ മാസം 14 മുതല്‍ സര്‍വിസ് ക്യാംപുകള്‍ ആരംഭിക്കും. ഉടമകള്‍ക്ക് ഡീലറെ സമീപിച്ച് സൗജന്യമായി സര്‍വിസ് നടത്താമെന്നും മാരുതി അറിയിച്ചു.

Tags: , ,
Read more about:
EDITORS PICK