മാരുതി വിറ്റാര ബ്രെസക്ക് എതിരാളിയാകാനൊരുങ്ങി മഹീന്ദ്ര

Web Desk May 9, 2018

മാരുതി വിറ്റാര ബ്രെസക്ക് എതിരാളിയാകാനൊരുങ്ങി മഹീന്ദ്ര. മഹീന്ദ്രയുടെ പുത്തന്‍ വാഹനം എക്‌സ്.യു.വി 300 ഉടന്‍ പുറത്തിറങ്ങുമെന്നാണ് വിവരം. മഹീന്ദ്രയുടെ കൊറിയന്‍ പങ്കാളികളായ സാങ്യോങിന്റെ ചെറു എസ്യുവി ടിവോളിയെ അടിസ്ഥാനമാക്കിയെത്തുന്ന വാഹനത്തിന് അഞ്ച് സീറ്റ്, ഏഴ് സീറ്റ് വകഭേദങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ടിവോളിയില്‍ നിന്ന് വ്യത്യസ്തമായി വലിയ ടയറുകളും മസ്‌കുലറായ രൂപവും എക്‌സ്യുവി 300നുണ്ടാകും. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുള്ള കാറിന്റെ പെട്രോള്‍ പതിപ്പില്‍ 1.2 ലീറ്റര്‍ എന്‍ജിനും ഡീസല്‍ പതിപ്പില്‍ 1.5 ലീറ്റര്‍ എന്‍ജിനുമുണ്ടാകും. ഏഴു മുതല്‍ 12 ലക്ഷം വരെയായിരിക്കും എക്‌സ്യുവി 300 ന്റെ വില.

Read more about:
EDITORS PICK