എവര്‍ട്ടണ്‍ വിട്ട് വെയ്ന്‍ റൂണി അമേരിക്കന്‍ ലീഗായ മേജര്‍ സോക്കര്‍ലീഗിലേക്ക് ചേക്കേറുന്നു

Web Desk May 11, 2018

എവര്‍ട്ടണ്‍ വിട്ട് വെയ്ന്‍ റൂണി അമേരിക്കന്‍ ലീഗായ മേജര്‍ സോക്കര്‍ലീഗിലേക്ക് ചേക്കേറുന്നു. ഡി.സി യുണൈറ്റഡ് ക്ലബ്ബുമായി 12.5മില്ല്യണ്‍ പൗണ്ടിനാണ് റൂണിയുടെ പുതിയ കരാര്‍. മെയ് അവസാനം എവര്‍ട്ടണുമായുള്ള റൂണിയുടെ കരാര്‍ അവസാനിക്കാനിരിക്കെയാണ് കൂടുമാറ്റം.

ഡി.സി യുണൈറ്റഡുമായുള്ള ചര്‍ച്ചകള്‍ നടത്തുന്നതിനായി റൂണിയുടെ പ്രതിനിധികള്‍ അമേരിക്കയിലെത്തിയിരുന്നു. റൂണിക്ക് 2020 വരെ കരാര്‍ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. 18 വയസുകാരനായ റൂണി എവര്‍ട്ടണില്‍ നിന്നും മാഞ്ചസ്റ്ററിലെത്തിയ ശേഷം 13 സീസണുകള്‍ക്ക് കഴിഞ്ഞ് ജൂലൈ 2017ലാണ് എവര്‍ട്ടണിലെത്തിയത്.

റൂണി എവര്‍ട്ടണ്‍ വിടുമെന്ന വാര്‍ത്തകള്‍ പരിശീലകനായ സാം അല്ലര്‍ഡൈസ് തള്ളിയിരുന്നു. നിലവില്‍ മേജര്‍ സോക്കര്‍ ലീഗില്‍ പോയന്റ് പട്ടികയില്‍ അവസാനത്തെ ക്ലബ്ബാണ് ഡി.സി യുണൈറ്റഡ്. റൂണി ക്ലബ്ബിലെത്തുന്നതോടെ ഏറ്റവും കൂടുതല്‍ പണം വാങ്ങുന്ന താരമാകും റൂണി.

2017ല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിടപറഞ്ഞ റൂണി ഇംഗ്ലണ്ട് ടീമിന്റെ ഏക്കാലത്തെയും ഗോള്‍ വേട്ടക്കാരന്‍ കൂടിയാണ്. 119 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 53 ഗോളുകളാണ് റൂണി കുറിച്ചിരിക്കുന്നത്.

Tags:
Read more about:
EDITORS PICK
SPONSORED