ഈ കയ്പ്പനെ നിങ്ങള്‍ വെറുക്കരുത്: നെല്ലിക്ക നിങ്ങളുടെ മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നതെങ്ങനെയെന്ന് നോക്കാം

Sruthi May 11, 2018
amla-skin

മുടിക്കും ആരോഗ്യത്തിനും നെല്ലിക്ക ഉത്തമമാണെന്ന് അറിയാം. എന്നാല്‍, പലര്‍ക്കും ഈ കയ്പ്പനെ അത്രയങ്ങ് ഇഷ്ടമല്ല. നെല്ലിക്കയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍
അതിനെ സ്‌നേഹിക്കും.

പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. ചര്‍മ്മ തിളക്കത്തിന് വേണ്ടി പല വഴികളും തിരയുന്ന നിങ്ങള്‍ ഇതൊന്നു നോക്കൂ.Amlaവിറ്റാമിന്‍ സി ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍. ജീവകം ബി, ഇരുമ്പ്, കാല്‍സ്യം എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്.amla-skinഎല്ലാ ദിവസവും രാവിലെ നെല്ലിക്ക ജ്യൂസ് കഴിയ്ക്കുന്നത് മുടി വളര്‍ച്ചയെ വേഗത്തിലാക്കുന്നു. ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ചര്‍മ്മത്തില്‍ പെട്ടെന്ന് ചുളിവ് വരുന്നത് തടയും. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്.amla-juiceനെല്ലിക്ക മുഖത്തെ കറുത്ത പാടുകളകറ്റാനും ചര്‍മ്മകാന്തിയേകാനും നല്ലതാണ്. കരുവാളിപ്പ്, കറുത്ത പാടുകള്‍ എന്നിവയ്ക്ക് നെല്ലിക്കയുടെ ജ്യൂസ്, നീര് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഇത് മുഖത്ത് പുരട്ടുന്നത് കുത്തുകളുടെ നിറം മങ്ങാന്‍ സഹായിക്കും.amla-juiceസ്വാഭാവിക നിറം നിലനിര്‍ത്താനും വെയിലേറ്റ കരുവാളിപ്പ് അകറ്റാനും ഇവ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാണ് ഇതിന് ഗുണം നല്‍കുന്നത്.amla

Read more about:
EDITORS PICK