മുന്തിരിയിലകള്‍ അപകടകാരിയോ? മുന്തിരിയിലകള്‍ ഉപയോഗിച്ചുണ്ടാക്കിയ ഭക്ഷ്യസാധനങ്ങളൊന്നും കഴിക്കരുതെന്ന് മുന്നറിയിപ്പ്

Sruthi May 12, 2018
grape-cutting

മുന്തിരിയിലകള്‍ പല കാര്യത്തിനും ഉപയോഗപ്രദമാകാറുണ്ട്. മുന്തിരിയില ഇട്ട വെള്ളം തിളപ്പിച്ച് മുടിക്ക് ഉപയോഗിക്കുന്നത് മുടി വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും നല്ലതാണ്.

പല വിദേശ രാജ്യങ്ങളിലും മുന്തിരിയിലകള്‍ കൊണ്ട് ഭക്ഷ്യസാധനങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.grapesഎന്നാല്‍, ഗള്‍ഫ് നാടുകളില്‍ നിന്ന് വരുന്ന വാര്‍ത്ത മുന്തിരിയിലകള്‍ ദോഷകരമാകുന്നുവെന്നാണ്. മുന്തിരിയിലകള്‍ ഉപയോഗിച്ചുണ്ടാക്കിയ ഭക്ഷ്യസാധനങ്ങളൊന്നും കഴിക്കരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.grape-leaveരാജ്യത്ത് ഇപ്പോള്‍ ലഭ്യമാകുന്ന എല്ലാ മുന്തിരിയിലകളിലും അനുബന്ധ ഉല്‍പന്നങ്ങളിലും ആരോഗ്യത്തിനു ഹാനികരമായതോതില്‍ വിഷാംശം ഉണ്ടെന്നു വ്യക്തമായ സാഹചര്യത്തിലാണ് ഇങ്ങനെയൊരു മുന്നറിയിപ്പ്.grapeപച്ചമുന്തിരി ഇലകള്‍ സംസ്‌കരിച്ചെടുത്തുണ്ടാക്കിയ ഉല്‍പന്നങ്ങളും മന്ത്രാലയം അടുത്തിടെ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിവിധ ബ്രാന്‍ഡുകളില്‍ ബഹുഭൂരിഭാഗത്തിലും വിഷാംശത്തിന്റെ തോത് കൂടുതലാണെന്നാണ് പരിശോധനയില്‍ കണ്ടെത്തി.diet-nutrition

Read more about:
RELATED POSTS
EDITORS PICK
SPONSORED