‘എനിക്ക് എയ്ഡ്‌സാണ്, എന്നെ കെട്ടിപ്പിടിക്കാമോ’ എന്ന ബോര്‍ഡുമായി പൊതു നിരത്തില്‍ നിന്ന യുവാവിന് സംഭവിച്ചത്-വീഡിയോ കാണാം

Jaisha May 12, 2018

എത്രതന്നെ ബോധവല്‍ക്കരണം നല്‍കിയാലും മാറാത്ത ഒന്നാണ് സമൂഹത്തിന് എയ്ഡ്‌സ് രോഗികളോടുള്ള സമീപനം. രോഗം പകരുന്നത് സംബന്ധിച്ച് അബദ്ധധാരണകള്‍ ഇന്നും പലര്‍ക്കുമുണ്ട്. ഇക്കാര്യങ്ങളില്‍ ഒരു ബോധവല്‍ക്കരണം എന്ന രീതിയില്‍ തയ്യാറാക്കിയ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

തിരക്കുള്ള റോഡിലും കടകള്‍ക്ക് മുന്നിലും ‘എനിക്ക് എയ്ഡ്‌സാണ്, എന്നെ കെട്ടിപ്പിടിക്കാമോ എന്ന ബോര്‍ഡുമായി നില്‍ക്കുന്ന യുവാവ്. ഇയാളോടുള്ള സമൂഹത്തിന്റെ സമീപനമാണ് വീഡിയോയില്‍ കാണുന്നത്. തിരൂര്‍ ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി ഓഫ് സംസ്‌കൃതത്തിലെ എംഎസ്ഡബ്ലു ട്രെയിനീസായ വി സി നിസാമുദീനും പി നീതുവും കോഴിക്കോട് OISCA ഇന്റര്‍നാഷണല്‍ സുരക്ഷാ പ്രോജക്ടിന്റെ സഹായത്തോടെയാണ് വീഡിയോ തയ്യാറാക്കിയത്.

യുവാവിനെയും യുവാവിന്റെ കയ്യിലിരിക്കുന്ന ബോര്‍ഡും കണ്ട് പലരും അവഗണിച്ച് പോകുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ യാതൊരു മടിയും കൂടാതെ യുവാവിനെ വന്ന് കെട്ടിപ്പിടിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നവരും നമുക്ക് ചുറ്റുമുണ്ടെന്ന് വീഡിയോയില്‍ നിന്ന് മനസിലാക്കാം. എച്ച്‌ഐവി ബാധിതരോടുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാട് തന്നെയാണ് വീഡിയോയിലൂടെ വ്യക്തമാകുന്നത്.

എനിക്ക് എയ്ഡ്സ് ആണ് എന്നെ ഒന്ന് കെട്ടിപിടിക്കാമോ എന്ന ബോർഡുമായി ഒരുയുവാവ് പൊതുസ്ഥലത്തു ഇറങ്ങി പിന്നെ സംഭവിച്ചത് എന്താണെന്നറിയാൻ വീഡിയോ കാണാം …!!!എയ്ഡ്സ് ബാധിതരോടുള്ള സമൂഹത്തിന്‍റെ തെറ്റായ ധാരണകള്‍ മാറിക്കൊണ്ടിരിക്കുന്നുണ്ട്… അതിനു പ്രേരണയാകുന്ന ഇതുപോലുള്ള ഉദ്യമങ്ങള്‍ക് നമുക്കൊരുമിച്ച് കെെ കോര്‍ക്കാം.. നല്ല മാറ്റങ്ങള്‍ എപ്പോഴും സംഭവിക്കട്ടെ… This video is prepared by MSW students of Sree sankaracharya university of Sanskrit RC TIRUR.

Posted by V4 Media on Friday, May 11, 2018

എച്ച്‌ഐവിയെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കാനും തെറ്റിദ്ധാരണകള്‍ മാറ്റുകയുമാണ് ഈ വീഡിയോയിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്. ശുചിമുറി, ടോയ്‌ലറ്റ് സീറ്റ്, ഹസ്തദാനം, സ്പര്‍ശനം, കെട്ടിപ്പിടുത്തം കവിളില്‍ നല്‍കുന്ന ഉമ്മ എന്നിവ വഴിയൊന്നും എച്ച്‌ഐവി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ല. ഒരേ പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നത് കൊണ്ടും രോഗം പകരില്ലെന്ന സന്ദേശവും വീഡിയോ നല്‍കുന്നുണ്ട്.

Read more about:
EDITORS PICK