തടി കുറയ്ക്കാന്‍ പച്ചക്കറി മാത്രം കഴിക്കുന്നവര്‍ ഇതൊന്നു അറിഞ്ഞോളൂ..ബ്രൊക്കോളി നിങ്ങളുടെ തടി കുറയ്ക്കുന്നതെങ്ങനെ?

Sruthi May 14, 2018
weight-loss

അരി ആഹാരങ്ങളൊക്കെ മാറ്റി പച്ചക്കറികള്‍ മാത്രം കഴിച്ച് തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ ബ്രൊക്കോളിയുടെ മാജിക് ഗുണം അറിഞ്ഞിരിക്കൂ.

ബ്രൊക്കോളി മലയാളികള്‍ അധികമൊന്നും ഉപയോഗിക്കാത്ത പച്ചക്കറിയാണ്. ക്യാബേജ് വര്‍ഗത്തില്‍പെട്ടയിനം ആണിത്. ഒട്ടേറെ പോഷകഗുണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.Eat-broccoliആന്റി-ബാക്ടീരിയലായി പ്രവര്‍ത്തിക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ബ്രൊക്കോളി സഹായിക്കും. ആന്റിഓക്‌സിഡന്റ്‌സിന്റെ ഒരു പവര്‍ഹൗസാണെന്ന് ഇതിനെവിശേഷിപ്പിക്കുന്നു. ഫൈബറും ധാരാളം അടങ്ങിയിരിക്കുന്നു.broccoliഇന്‍ഡോള്‍-3 കാര്‍ബിനോളിന്റെ കേന്ദ്രം കൂടിയാണിത്. ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കും. ഇതൊരും സുഖപ്പെടുത്തുന്ന ഭക്ഷണമാണ്. തടി കുറയാന്‍ ബ്രൊക്കോളി നിങ്ങളെ എങ്ങനെ സഹായിക്കുമെന്ന് നോക്കാം..broccoli1.കലോറി കുറഞ്ഞത്.
100 ഗ്രാം ബ്രൊക്കോളിയില്‍ 34 കലോറിയേ നിറഞ്ഞിട്ടുള്ളൂ. അതുകൊണ്ടുതന്നെ ദിവസേനയുള്ള ഡയറ്റില്‍ ബ്രൊക്കോളി എന്തുകൊണ്ടും മികച്ചതാണ്.weight.2. ഫൈബര്‍
ഫൈബര്‍ നിറഞ്ഞ ഇവ ദഹനം നല്ല രീതിയിലാക്കുന്നു. വയര്‍ എപ്പോഴും നിറഞ്ഞ അവസ്ഥയിലാക്കും. ഭക്ഷണം കഴിക്കണമെന്ന് തോന്നില്ല. ഇങ്ങനെയും തടി കുറയും.broccoli-bro3.വെള്ളം
ബ്രൊക്കോളിയില്‍ നിറയെ വെള്ളമുണ്ടെന്ന് എത്രപേര്‍ക്കറിയാം? 90 ശതമാനവും വെള്ളമാണെന്നാണ് പറയുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എന്തുകൊണ്ടും മികച്ചതാണ്.broco4.പോഷകങ്ങള്‍
ഇതില്‍ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങള്‍ തടി കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു.Foods

5.ബ്രൊക്കോളി എങ്ങനെ കഴിക്കാം?
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബ്രൊക്കോളി എങ്ങനെ പാകം ചെയ്യണമെന്ന് അറിഞ്ഞിരിക്കുക. ആവിയില്‍ വേവിച്ചോ, സൂപ്പായോ, സാലഡായോ കഴിക്കുന്നതാണ് നല്ലത്. വേവിച്ച ബ്രൊക്കോളി സാന്‍വിച്ച് ആക്കാം. ചിപ്‌സായും കട്‌ലെറ്റായും കഴിക്കാം.Broccoli-Salad

Read more about:
EDITORS PICK