ഐ.പി.എല്ലില്‍ മുംബൈക്ക് എതിരെ രാജസ്ഥാന്‍ റോയല്‍സിനു ജയം; മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മേല്‍ വീണ്ടും കരി നിഴല്‍

Web Desk May 14, 2018

ഐ.പി.എല്ലില്‍ മുംബൈക്ക് എതിരെ രാജസ്ഥാന്‍ റോയല്‍സിനു ജയം. ഇതോടെ പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്തെക്കുയര്‍ന്നു.. മുംബൈ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം. ടോസ് നേടിയ രാജസ്ഥാന്‍ മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിനയച്ചു.

നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് മുംബൈ നേടിയത്. എന്നാല്‍ രാജ്സ്ഥാന്‍ 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 53 പന്തില്‍ 94 റണ്‍സ് നേടിയ ജോസ് ബട്ലറാണ് വിജയം എളുപ്പമാക്കിയത്. രഹാനെ 36 പന്തില്‍ 37 എടുത്ത് പുറത്തായി. 13 പന്ത് മാത്രം നേരിട്ട സഞ്ജു 26 റണ്‍സെടുത്തു.

നേരത്തെ, തകര്‍പ്പന്‍ തുടക്കമാണ് മുംബൈ ഓപ്പണര്‍മാരായ സൂര്യകുമാര്‍ യാദവും (31 പന്തില്‍ 38) ഇവിന്‍ ലെവിസും (42 പന്തില്‍ 60) മുംബൈക്ക് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 87 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യാദവ് പുറത്തായശേഷമെത്തിയര്‍ നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേരിട്ട ആദ്യ പന്തില്‍ പുറത്തായി. ഇഷാന്‍ കിഷന്‍ (11 പന്തില്‍ 12), ക്രുനാല്‍ പാണ്ഡ്യ (7 പന്തില്‍ മൂന്ന്) നിരാശപ്പെടുത്തി.

എന്നാല്‍ അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യ (21 പന്തില്‍ 36)യുടെ ബാറ്റിങ്ങാണ് മുംബൈയെ മാന്യമായ സ്‌കോറിലെത്തിച്ചത്. തോല്‍വിയോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മേല്‍ വീണ്ടും കരി നിഴല്‍ വീണു.

Read more about:
EDITORS PICK