ധോണിക്ക് സല്യൂട്ട് നല്‍കി സുരക്ഷാ സേനയുടെ നായ, കൈയ്യടിച്ച് ആരാധകര്‍, വീഡിയോ വൈറല്‍

Web Desk May 15, 2018

ഇന്ത്യക്കകത്തും പുറത്തും ഏറെ ആരാധകരുള്ള താരമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്.ധോണി. ധോണിയോടുള്ള ആരാധകരുടെ അകമഴിഞ്ഞ സ്‌നേഹ പ്രകടനങ്ങള്‍ ക്രിക്കറ്റ് ഗ്രൗണ്ടിനകത്തും പുറത്തും ഏറെ ശ്രദ്ധനേടിയതാണ്. ആരാധകര്‍ മൈതാനത്തേക്ക് ഇറങ്ങി വന്ന് തലയുടെ കാലില്‍ വീഴുന്ന രംഗങ്ങല്‍ക്ക് വരെ ക്രിക്കറ്റ് ഗാലറി സാക്ഷ്യം വഹിച്ചിട്ടുണ്ട്.

അത്തരത്തിലൊരു സംഭവമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. ഖവിഞ്ഞ ദിവസം നടന്ന ചെന്നൈ ഹൈദരാബാദ് മത്സരത്തിനിടയ്ക്കായിരുന്നു സംഭവം. കളിക്ക് മുന്നോടിയായി സ്റ്റേഡിയത്തിലെ സുരക്ഷാ സേനയുടെ ഭാഗമായ നായ ധോണിയ്ക്ക് സല്യൂട്ട് ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നായയെ തലോടുന്ന ധോണിയേയും വീഡിയോയില്‍ കാണാം. വീഡിയോയ്ക്ക് വന്‍ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. നേരത്തേയും സമാനമായ രീതിയില്‍ സുരക്ഷാ സേനയിലെ നായയ്ക്കൊപ്പമുള്ള ധോണിയുടെ വീഡിയോ വൈറലായിരുന്നു.

 

നായയോടൊപ്പം ചെന്നൈ ടീമിന്റെ ഡ്രെസിങ് റൂമിലെത്തുന്ന ധോണിയും നായയെ താലോടുന്ന ഷെയ്ന്‍ വാട്സണുമായിരുന്നു വീഡിയോയിലെ ഹൈലെറ്റ്. ധോണിയും നായയും തമ്മിലുള്ള ചങ്ങാത്തം വലുതായെന്നാണ് വീഡിയോ പറയുന്നത്.

Read more about:
EDITORS PICK