കൊല്ലത്ത് പതിനാറുകാരി പീഡനത്തിനിരയായ സംഭവം; ബാധ്യത തീര്‍ക്കാന്‍ മകളെയും ഭാര്യയെയും കൂട്ടുകാരന് കാഴ്ച്ചവെച്ചത് അച്ഛന്‍

Jaisha May 16, 2018

കൊല്ലം: തെന്മലയില്‍ പതിനാറുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കടബാധ്യത തീര്‍ക്കുന്നതിനായാണ് പെണ്‍കുട്ടിയെയും അമ്മയെയും പിതാവ് കൂട്ടുകാരന് കൈമാറിയതെന്ന് തെളിഞ്ഞു. 2016 മുതല്‍ അച്ഛന്റെ സുഹൃത്തും ബന്ധുവും അയല്‍വാസിയും തന്നെ നിരവധി തവണ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. അമ്മയുടെ അറിവോടെയായിരുന്നു ഇത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവും അറസറ്റിലായിട്ടുണ്ട്. അച്ഛന്‍ ഉള്‍പ്പടെ മൂന്നുപേര്‍ ഒളിവിലാണ്. പണമിടപാടിനെ തുടര്‍ന്നുണ്ടായ ബാധ്യത തീര്‍ക്കാന്‍ പിതാവ് കണ്ടെത്തിയ മാര്‍ഗമായിരുന്നു മകളെയും ഭാര്യയെയും കൂട്ടുകാരന് കൈമാറുകയെന്നത്. കൊല്ലം പുളിയറയിലെ ഫാം ഹൗസില്‍ പെണ്‍കുട്ടിയെയും അമ്മയെയും താമസിപ്പിച്ച അച്ഛന്റെ സുഹൃത്ത് നിരവധി തവണ പീഡിപ്പിച്ചു. തന്റെ അറിവോടെയായിരുന്നു സംഭവങ്ങളെന്ന് കുട്ടിയുടെ അമ്മയും സമ്മതിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ അമ്മൂമ്മ ശ്രമിച്ചിരുന്നു. എന്നാല്‍ അമ്മൂമ്മ തന്റെയടുത്തേക്ക് കൂട്ടിക്കൊണ്ട് പോയ കുട്ടിയെ അച്ഛനും അമ്മയും ചേര്‍ന്ന് നിര്‍ബന്ധിച്ച് വീണ്ടും തെന്മലയിലേക്ക് കൊണ്ടുവരുകയായിരുന്നു.

Tags: ,
Read more about:
RELATED POSTS
EDITORS PICK