നാല്‍പ്പതു വയസ്സുകാരിയെ കരടി കടിച്ചുകീറി: യുവതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍

Sruthi May 16, 2018
bear

40 വയസ്സുള്ള യുവതിക്ക് കരടിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലാണ് അക്രമം നടന്നത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചു.bearകന്നുകാലികള്‍ക്ക് വൈക്കോല്‍ എടുക്കാന്‍ വനത്തിലേക്ക് പോയതായിരുന്നു യുവതി. അവിടെവെച്ചാണ് കരടിയുടെ ആക്രമണം ഉണ്ടായത്. കോട്ദ്വാരിയിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടക്കുന്നത്.bearകൂടെ മറ്റൊരു യുവതിയും കാട്ടിലേക്ക് പോയിരുന്നു. മായാ ദേവിയുടെ ശബ്ദം കേട്ട് യുവതി എത്തിയപ്പോഴേക്കും കരടി ഓടി രക്ഷപ്പെട്ടിരുന്നു. മായാ ദേവിയുടെ കണ്ണ് കരടി കീറിയെടുത്തിട്ടുണ്ട്. വലതു കണ്ണിനാണ് ഗുരുതരമായി പരിക്കേറ്റത്.brown-bearകൂടാതെ, തലയ്ക്കും, കൈക്കും, മുഖത്തിനും പരിക്കേറ്റിട്ടുണ്ട്. സംഭവമറിഞ്ഞ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ലാന്‍സ്ഡൗണ്‍ ദിനേശ് ചന്ദ്ര ആശുപത്രിയില്‍ യുവതിയെ സന്ദര്‍ശിച്ചു. യുവതിക്ക് വേണ്ട ചികിത്സാ സഹായം നല്‍കി. 15,000 രൂപ ചികിത്സയ്ക്കായി നല്‍കിയിട്ടുണ്ട്.bear8

Read more about:
RELATED POSTS
EDITORS PICK