ഇപ്പോള്‍ ടെക്‌നിക് പിടികിട്ടി..ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ട്രെയിന്‍ ടിക്കറ്റ് എടുക്കുന്ന കാക്ക: വീഡിയോ കാണാം

Sruthi May 16, 2018
railway

പക്ഷികളും മൃഗങ്ങളും ചിലപ്പോള്‍ മനുഷ്യരെ പോലെ പെരുമാറിയേക്കാം. പല അത്ഭുതങ്ങളും നമുക്ക് മുന്നില്‍ നടക്കുന്നു.

എന്നാല്‍, ഇവിടെ സംഭവിച്ചത് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. കാക്ക റെയില്‍വെ സ്റ്റേഷനിലെ ടിക്കറ്റ് മെഷീനില്‍ നിന്നും ടിക്കറ്റ് എടുക്കാന്‍ എത്തിയ കാഴ്ചയാണ് രസകരമായത്.crowക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് കാക്ക ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ ശ്രമിച്ചത്. കാക്കയ്ക്ക് എവിടുന്നാ ക്രെഡിറ്റ് കാര്‍ഡെന്ന് നിങ്ങള്‍ ചിന്തിക്കാം. തൊട്ടടുത്ത യാത്രക്കാരന്റെ ക്രെഡിറ്റ് കാര്‍ഡ് തട്ടിയെടുത്താണ് കാക്ക എത്തിയത്. കൃത്യമായ പരിശീലനം കിട്ടിയ പോലെയായിരുന്നു കാക്കയുടെ പരിശ്രമം.train-ticketടോക്കിയോവിലെ കിന്‍ഷികോ സ്‌റ്റേഷനിലാണ് കാക്കയുടെ പ്രകടനം കണ്ടത്. യാത്രക്കാരെല്ലാം ഒന്നു കണ്ണു തള്ളി നിന്നു. മനുഷ്യന്റെ ചെറിയ ശബ്ദം കേട്ടാല്‍ പറക്കുന്ന കാക്ക എല്ലാവരും നോക്കി നില്‍ക്കെ ഇങ്ങനെയൊരു പ്രകടനം കാഴ്ചവെച്ചത് അത്ഭുതമായി.Crowകാക്ക എന്തൊക്കെ ചെയ്തുവെന്ന് മറ്റൊരു യാത്രക്കാരന്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. മെഷീനിന്റെ മുകളില്‍ കയറി നിന്ന് കാക്ക എല്ലാം ഒന്നും വീക്ഷിച്ചു. കാക്കയുടെ കൊക്ക് കൊണ്ട് സ്‌ക്രീന്‍ മാറുന്ന കാണാം. ഇതിന്റെ ടെക്‌നിക് പിടികിട്ടിയ കാക്ക തൊട്ടടുത്തു നിന്ന യുവതിയുടെ ക്രെഡിറ്റ് കാര്‍ഡ് തട്ടിയെടുത്ത് മെഷീനിലേക്ക് കൊണ്ടുവരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

Read more about:
RELATED POSTS
EDITORS PICK