റെയില്‍ പാതകളില്‍ നിന്ന് ആനകളെ അകറ്റി നിര്‍ത്താന്‍ തേനീച്ചകളെ കൂട്ടുപിടിച്ച് ഇന്ത്യന്‍ റെയില്‍വേ

Jaisha May 16, 2018

ട്രെയിന്‍ തട്ടിയുണ്ടാകുന്ന അപകടങ്ങളില്‍ നിന്ന് ആനകളെ രക്ഷിക്കാന്‍ പുതിയ മാര്‍ഗവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. കാടുകള്‍ക്ക് സമീപമുള്ള റെയില്‍ പാതകളില്‍ ട്രെയിന്‍ തട്ടി ആനകള്‍ ചെരിയുന്ന സംഭവം പതിവായതോടെയാണ് ഇത്തരമൊരും പരിഹാരമാര്‍ഗമാലോചിക്കാന്‍ റെയില്‍വെ നോര്‍തേണ്‍ വിഭാഗം തയ്യാറായത്.

ആനകളെ റെയില്‍പാതകളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ തേനീച്ചകളുടെ ശബ്ദമാണ് ഉപയോഗിക്കുക. തേനിച്ചകളുടെ ശബ്ദം കേട്ടാല്‍ ആനകള്‍ ആ ഭാഗത്തേക്ക് അടുക്കില്ല എന്നതാണ് ഇതിന് കാരണം. ആനകളേറെ ഭയപ്പെടുന്ന ജീവികളാണ് തേനീച്ചകള്‍. അത് കൊണ്ട് തന്നെ തേനീച്ചകളുടെ ശബ്ദം പുറപ്പെടുവിക്കുന്ന ഉപകരണങ്ങള്‍ ട്രാക്കുകളില്‍ സ്ഥാപിച്ചാല്‍ ആനകള്‍ ഇതിനടുത്തേക്ക് വരില്ലെന്നാണ് അധികൃതരുടെ അനുമാനം.

ഏകദേശം 2000 രൂപയാണ് ഈ ഉപകരണത്തിന്റെ വില. ഇതില്‍ നിന്ന് 600 മീറ്റര്‍ അകലെ വരം ശബ്ദം കേള്‍ക്കുവാന്‍ സാധിക്കും. ആനത്താരകളുടെ സമീപമുള്ള പല റെയില്‍ ട്രാക്കുകളിലും ആറ് മാസം മുമ്പ് ഇത് പരീക്ഷിച്ച് വിജയിച്ചതായും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

Read more about:
RELATED POSTS
EDITORS PICK