ഇറ്റാലിയന്‍ ഇതിഹാസം അരങ്ങൊഴിയുന്നു

Web Desk May 16, 2018

ഇറ്റലിയന്‍ ഡിഫന്‍സ് എന്നത് ലോകഫുട്‌ബോളില്‍ മാറ്റി നിര്‍ത്താനാകാത്ത ഒന്നാണ്. എന്നാല്‍ അതിന് കടുത്ത നഷ്ടമെന്ന് തന്നെ പറയണം പുതിയ റിപ്പോര്‍ട്ട്. യുവന്റസിന്റെ ഇതിഹാസ ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ബഫണ്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

വ്യാഴാഴ്ച യുവന്റസ് സ്റ്റേഡിയത്തില്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ ബഫണ്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റാലിയന്‍ ലീഗിലും ഇറ്റാലിയന്‍ കപ്പിലും യുവന്റസിനെ ജേതാക്കളാക്കിയതിന് തൊട്ടുപിന്നാലെയാണ് 40കാരനായ ബഫണിന്റെ വിരമിക്കല്‍ പ്രഖ്യാപനം വരുന്നത്.

ലോകകപ്പ് പ്ലേ ഓഫില്‍ സ്വീഡനോട് തോറ്റ് ഇറ്റലി പുറത്തായതിന് ശേഷം രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ബഫണ്‍ അടുത്തയിടെ സൗഹൃദമത്സരങ്ങളില്‍ കളിച്ചിരുന്നു.

ജൂണ്‍ നാലിന് നെതര്‍ലന്‍ഡ്‌സിനെതിരായ സൗഹൃദ മത്സരത്തോടെ ബഫണ്‍ ഫുട്‌ബോള്‍ ലോകത്തോട് വിട പറയും എന്നാണ് വിവരം. ഇറ്റലിക്കായി 176 മത്സരങ്ങളിലും യുവന്റസിനായി 508 തവണയും കളിച്ചിട്ടുള്ള ബഫണ്‍ 2006ലെ ഇറ്റലിയുടെ ലോകകപ്പ് ജയത്തിലും പങ്കാളിയായി.

Read more about:
EDITORS PICK