നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് യെദ്യൂരപ്പ; വീണ്ടും ഗവര്‍ണറെ കണ്ടു

Jaisha May 16, 2018

ബെംഗളൂരു: ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ താന്‍ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി.എസ്.യെദ്യൂരപ്പ. നാളെ രാവിലെയായിരിക്കും സത്യപ്രതിജ്ഞയെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിച്ച യെദ്യൂരപ്പ ഭൂപിപക്ഷം തെളിയിക്കാന്‍ ഒരു ദിവസത്തെ സമയവും ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്ഭവനു പുറത്ത് മാധ്യമങ്ങളെ കണ്ട യെദ്യൂരപ്പ ഗവര്‍ണര്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് ഉറപ്പ് നല്‍കിയതായി അറിയിച്ചിരുന്നു. മാത്രമല്ല പിന്തുണ ഉറപ്പാക്കുന്ന 115 എംഎല്‍എമാരുടെ കത്തും യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. 104 എംഎല്‍എമാരുള്ള ബിജെപി എങ്ങനെയാണ് 115 പേരുടെ ഒപ്പ് ഉറപ്പാക്കിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ബിജെപിയെ പിന്തുണയ്ക്കുമെന്ന് ഒരു സ്വതന്ത്ര എംഎഎല്‍എ നേരത്തെ വ്യക്തമാക്കിയിരുന്നു. അങ്ങിനെയെങ്കില്‍ ബാക്കി 10 പേര്‍ കോണ്‍ഗ്രസില്‍ നിന്നോ ബിജെപിയില്‍ നിന്നോ കൂറുമാറിയതാകാമെന്നു വേണം കരുതാന്‍.

Read more about:
RELATED POSTS
EDITORS PICK