ഇത് അവരോടുള്ള കീർത്തിയുടെ പ്രതികാരം!വീഡിയോ കാണാം

Pavithra Janardhanan May 16, 2018

മലയാളികളുടെ പ്രിയ നടിയായിരുന്ന മേനക സുരേഷിന്റെ മകളും നടിയുമായ കീർത്തി സുരേഷിനെ അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് കളിയാക്കിയ വർക്കെല്ലാമുള്ള നടിയുടെ മധുര പ്രതികാരമായിരുന്നു മഹാനടി എന്ന സിനിമ. അഭിനയ മികവ് കൊണ്ട് ഇന്ത്യൻ സിനിമ ലോകം കീഴടക്കിയ നടി സാവിത്രിയായാണ് കീർത്തി ഈ സിനിമയിൽ വേഷമിട്ടത്. ചിത്രം മികച്ച അഭിപ്രായം നേടി തീയറ്ററിൽ പ്രദര്ശനം തുടരുകയാണ്. ചിത്രത്തിൽ മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ ആണ് ജമിനി ഗണേശനായി വേഷമിട്ടിരിക്കുന്നത്.

മുൻ നിര നടി ആയിരുന്നിട്ടും അഭിനയത്തിൽ ഒത്തിരി ട്രോളുകളും പരിഹാസ വീഡിയോകളും കീർത്തിക്കെതിരെ വന്നിട്ടുണ്ട്.തമിഴിൽ ഏറ്റവും കൂടുതൽ ട്രോൾ വീഡിയോ വന്നതും കീർത്തിക്ക് നേരെ ആയിരുന്നു.

അഞ്ജാതവാസി എന്ന ചിത്രത്തിലൂടെയായിരുന്നു കീർത്തിയുടെ തെലുങ്കിലെ അരങ്ങേറ്റം.പവൻ കല്യാണിന്റെ നായികയായാണ് കീർത്തി അഭിനയിച്ചിരുന്നത്. ചിത്രം പരാജയമായിരുന്നു. എന്നാൽ ഇതിനൊക്കെ ഉള്ള കീർത്തിയുടെ പ്രതികാരമായിരുന്നു തെലുങ്കിലെ രണ്ടാമത്തെ ചിത്രമായ മഹാനടി.

അർധാംഗി, മായാ ബസാർ, ഗംഗാ കി ലഹരേം, കളത്തൂർ കണ്ണമ്മ, കൈ കൊടുത്ത ദൈവം, പാസമലർ , പാവമനിപ്പ് , നവരാത്രി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ സാവിത്രി ഹിന്ദിക്കൊപ്പം എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ 1973ൽ പുറത്തിറങ്ങിയ ചുഴിയിലാണ് സാവിത്രി അഭിനയിച്ചത്. നടി എന്നതിലുപരി ഗായികയും നർത്തകിയുമൊക്കെയായിരുന്നു സാവിത്രി.

സാവിത്രിയുടെ ജീവിത കഥ പറയുന്ന സിനിമ കീർത്തിക്ക് തന്നെ കളിയാക്കിയവരുടെ മുന്നിൽ സ്വൽപ്പം അഹങ്കാരത്തോടെ തന്നെനിൽക്കാനുള്ള അത്രയും മികവുറ്റതായിരുന്നു .

ഇതോടെ കീർത്തി തെലുങ്കിലെ നമ്പർ വൺ നായികയായി മാറിയിരിക്കുകയാണ്. മഹാനടിയുടെ വമ്പൻ വിജയത്തോടെ നടിക്ക് ആരാധകരും കൂടി.കീർത്തി വരുന്ന സ്ഥലങ്ങളിലെല്ലാം ഇപ്പോൾ ആളും കൂടി.

നടിയെ ഒളിഞ്ഞും തെളിഞ്ഞും പരിഹസിച്ചവരെല്ലാം ഇപ്പോൾ പ്രശംസയുമായി എത്തുകയാണ് ഇപ്പോൾ.  മാത്രമല്ല  രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ നായികയായി എത്തുകയാണ് കീര്‍ത്തി. തമിഴകത്തും കീര്‍ത്തിയ്ക്ക് കൈനിറയെ പ്രോജക്ടുകളാണ്, വിക്രം നായകനാകുന്ന സാമി 2, വിശാലിന്റെ സണ്ടക്കോഴി 2, വിജയ്–മുരുകദോസ് ചിത്രം. ഇവയാണ് കീർത്തിയുടെ പുതിയ പ്രോജക്ടുകൾ.

മേനകയുടെ ‘അമ്മ നായികയാകുന്നു: ചിത്രങ്ങൾ കാണാം

Read more about:
RELATED POSTS
EDITORS PICK