ഹൈ ഹീല്‍സ് ധരിച്ചേ പ്രവേശിക്കാന്‍ പാടുള്ളൂവെന്ന വ്യവസ്ഥയുടെ മുഖത്തടിച്ച് നടി: ചെരുപ്പ് അഴിച്ച് മേളയിലൂടെ നടന്നു

Sruthi May 16, 2018
woman

കാന്‍ ചലച്ചിത്ര മേളയുടെ ആഘോഷത്തിലാണ് ബോളിവുഡ് താരങ്ങളും ഹോളിവുഡ് താരങ്ങളും. ക്യാമറക്കണ്ണുകളൊക്കെ സുന്ദരിമാരുടെ പുതിയ ഫാഷനിലേക്കാണ്.

എന്നാല്‍, കാന്‍ ചലച്ചിത്ര മേളയില്‍ വ്യത്യസ്തമായൊരു കാഴ്ച ഉണ്ടായി. ഹൈ ഹീലുള്ള ചെരുപ്പ് ധരിച്ചേ സ്ത്രീകള്‍ കാന്‍ മേളയില്‍ പ്രത്യക്ഷപ്പെടാവൂ എന്ന വ്യവസ്ഥയുണ്ട്.cannes-2018എന്നാല്‍, ആ വ്യവസ്ഥയ്ക്ക് ചെരുപ്പു കൊണ്ടു തന്നെ മറുപടി നല്‍കുകയായിരുന്നു നടി ക്രിസ്റ്റിന്‍ സ്റ്റെവാര്‍ട്ട്. ഹീലുള്ള തന്റെ ചെരുപ്പ് റെഡ്് കാര്‍പറ്റില്‍ അഴിച്ചുവെച്ചാണ് ക്രിസ്റ്റിന്‍ പ്രതിഷേധിച്ചത്. ചെരുപ്പിടാതെ താരം നടന്നു, ക്യാമറയ്ക്ക് പോസ് ചെയ്തു. ഈ വര്‍ഷത്തെ ചലച്ചിത്രമേളയുടെ ജൂറി അംഗം കൂടിയാണ് ക്രിസ്റ്റിന്‍.actressസ്പൈക്ക് ലീയുടെ ബ്ലാക്ലാന്‍സ്മാന്‍ എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ് കാണാന്‍ നഗ്‌നപാദയായാണ് ക്രിസ്റ്റിന്‍ റെഡ്കാര്‍പെറ്റിലൂടെ നടന്നു പോയത്. മുന്‍പും ഈ വ്യവസ്ഥയ്‌ക്കെതിരെ ക്രിസ്റ്റിന്‍ പ്രതികരിച്ചിട്ടുണ്ട്. ഞാന്‍ മറ്റൊരു പുരുഷനൊപ്പം റെഡ്കാര്‍പെറ്റിലൂടെ നടന്നു നീങ്ങുമ്പോള്‍ ആരെങ്കിലും എന്നോട് വന്ന് ഞാന്‍ ഹീലുള്ള ചെരുപ്പ് ധരിച്ചിട്ടില്ല, അതിനാല്‍ അകത്തേക്കു വരാന്‍ കഴിയില്ല എന്നു പറഞ്ഞാല്‍ ഞാന്‍ അവരോട് തിരിച്ചു പറയും, എന്റെ കൂടെയുള്ള സുഹൃത്തും ധരിച്ചിട്ടില്ല.

Kristen Stewart took off her Louboutins and walked the Cannes red carpet barefoot 👏

A post shared by NowThis Entertainment (@nowthisentertainment) on

അദ്ദേഹവും ധരിക്കേണ്ടതുണ്ടോ എന്നു ചോദിക്കും. രണ്ടു പേര്‍ക്കും അതു ബാധകമാകണം. എന്നോട് ചെയ്യാന്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് അദ്ദേഹത്തോടും ആവശ്യപ്പെടാന്‍ കഴിയണം ഇതായിരുന്നു ക്രിസ്റ്റിന്റെ അന്നത്തെ വാദം.

#kristenstewart #cannes

A post shared by @ kristen.inspiration on

2016ല്‍ ജൂലിയ റൊബേര്‍ട്ടും പാദരക്ഷകള്‍ ഉപയോഗിക്കാതെയാണ് റെഡ് കാര്‍പെറ്റിലൂടെ നടന്നത്. 2015ള്‍ ഹീലുള്ള ചെരുപ്പുകള്‍ ധരിച്ചില്ലെന്നു പറഞ്ഞ് നിരവധി മധ്യവയസ്‌കരായ സത്രീകള്‍ക്ക് കാനില്‍ പ്രവേശനം നിഷേധിച്ചിട്ടുണ്ട്.cannes-2018

Tags: ,
Read more about:
EDITORS PICK