മോദിഗ്ലിയാനിയുടെ നഗ്നചിത്രം ലേലത്തിൽ വിറ്റ് പോയത് നൂറ്റിയമ്പത്തിയേഴ് മില്യൺ ഡോളറിന്!

Pavithra Janardhanan May 16, 2018

ഇറ്റാലിയൻ ചിത്രകാരൻ മോദിഗ്ലിയാനിയുടെ നഗ്നചിത്രം ലേലത്തിൽ വിറ്റ് പോയത് റെക്കോർഡ് തുകക്ക്. 157 .2 (ആയിരത്തി അറുപത്തിയേഴ്‌ കോടി രൂപ )മില്യൺ ഡോളറാണ് ചിത്രത്തിന് ലേലത്തിൽ വിലയെത്തിയത്. ന്യൂയോർക്കിൽ ആണ് ലേലം നടന്നത്.അമേദിയോ മോദിഗ്ലിയാനി സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ വിദഗ്ധനായിരുന്നു.

എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ ലിയനാർഡോ ഡാവിഞ്ചിയുടെ സാൽവേറ്റർ മുണ്ടി 450 .3 യൂറോ സ്വന്തമാക്കിയായിരുന്നു റെക്കോർഡ് തീർത്തത്.

എന്നാൽ ഈ റെക്കോർഡ് തകർക്കാൻ മോദിഗ്ലിയാനിയുടെ നഗ്ന ചിത്രത്തിന് കഴിഞ്ഞില്ല.

ഒരു ചിത്ര രചനക്ക് ലഭിക്കുന്ന നാലാമത്തെ ഉയർന്ന തുകക്ക് മോദിഗ്ലിയാനിയുടെ നഗ്ന ചിത്രം വിറ്റു പോയെങ്കിലും ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക എന്ന റെക്കോർഡ് സ്വന്തമാക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞില്ല.

വീഡിയോ കാണാം

Read more about:
RELATED POSTS
EDITORS PICK