മൂന്നു വയസ്സുകാരിയെ മാതാവ് ബക്കറ്റിൽ മുക്കി കൊലപ്പെടുത്തി: നാടിനെ നടുക്കിയ സംഭവത്തിന് പിന്നിൽ..?

Pavithra Janardhanan May 16, 2018

മൂന്ന് വയസ്സുകാരിയെ മാതാവ് ബക്കറ്റിൽ മുക്കി കൊലപ്പെടുത്തി.കോഴിക്കോട് നാദാപുരത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് സംഭവം. സംഭവത്തിൽ കുട്ടിയുടെ മാതാവ് പുറമേരി സ്വദേശി സഫീറയെ പോലീസ് അറസ്റ്റ് ചെയ്തു.

രണ്ടു മക്കളെയും കൊന്നു സ്വയം ജീവൻ അവസാനിപ്പിക്കാനായിരുന്നു തന്റെ ലക്ഷ്യമെന്ന് സഫൂറ പോലീസിനോട് പറഞ്ഞു.കുടുംബ വഴക്കാണ് തന്നെ ഈ ക്രൂര കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്നും സഫൂറ പറഞ്ഞു.


മൂത്ത കുഞ്ഞായ ഇന്‍ഷാന്‍ ആമിയ മരിച്ചതറിഞ്ഞിട്ടും മാതാവായ സഫൂറാക്ക് വലിയ കൂസലൊന്നുമുണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കൊലപാതക ശ്രമത്തിൽ നിന്നും രക്ഷപ്പെട്ട ഒന്നരവയസ്സുള്ള ഇളയ കുഞ്ഞിന പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:
Read more about:
RELATED POSTS
EDITORS PICK
SPONSORED