മമ്മൂട്ടിയൊരു ഫാമിലി മാൻ: മുകേഷ് ഇങ്ങനെ പറയാൻ കാരണം മമ്മൂട്ടിയുടെ ആ മറുപടി !

Pavithra Janardhanan May 16, 2018

സിനിമ പോലെ തന്നെ ജീവിതവും വളരെ സ്മൂത്തായി കൊണ്ടുപോകാൻ മെഗാസ്റ്റാർ മമ്മൂട്ടിക്കൊരു പ്രത്യേക കഴിവുണ്ട്. കാരണം സിനിമ നടൻമാർ വളരെ തിരക്ക് പിടിച്ചവരാണ്. ഷൂട്ടിങ്ങിനും മറ്റുമായി ദൂരദേശങ്ങളിൽ തങ്ങേണ്ടി വരും. ഇതിനിടയിൽ കുടുംബത്തെ വേണ്ടത്ര ശ്രദ്ധിക്കാനൊന്നും കഴിയാതെ വരും.

എന്നാൽ എത്ര തിരക്കാണെങ്കിലും മമ്മൂട്ടി തന്റെ കുടുംബത്തിന് വേണ്ട രീതിയിൽ പരിഗണന നൽകുവാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

mammootty

മമ്മൂട്ടിയുടെ കുടുംബ സ്നേഹത്തെക്കുറിച്ച് മുകേഷ് ചോദിച്ചപ്പോൾ മമ്മൂക്ക നൽകിയ ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘നമ്മൾ ഒരുകാര്യം മാനിക്കണം. അവളൊരു വക്കീലിനെയാണ് കെട്ടിയത്. സിനിമ നടനെയല്ല.’‘വക്കീലാകുമ്പോൾ ജോലി കഴിഞ്ഞ് വൈകിട്ട് തിരിച്ചുവരും. സന്തോഷമായി ജീവിക്കാം. സിനിമാ നടനായപ്പോൾ അതൊക്കെ മാറി. അതനുസരിച്ച് വേണം നാം പിന്നീട് ജീവിക്കാൻ. എന്ന് അവർ പറയരുത് എന്ന് ആണ് മമ്മൂക്ക അന്ന് പറഞ്ഞത്. ഇങ്ങനെയായിരുന്നു മമ്മൂട്ടി എന്നോട് പറഞ്ഞത്. കുടുംബബന്ധത്തിന്റെ അടിത്തറയിൽ ഇതൊരു പ്രധാനകാര്യം തന്നെയാണ്.’–മുകേഷ് പറഞ്ഞു.

Read more about:
EDITORS PICK