വീണ്ടും സിവ തരംഗം:സിവയുടെ പുതിയ ഡാൻസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ!വീഡിയോ കാണാം

Pavithra Janardhanan May 16, 2018

ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ നായകന്‍ എംഎസ് ധോണിയുടെ മകള്‍ സിവയുടെ പുതിയ ഡാൻസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ക്രിക്കറ്റിലെ തട്ടുപൊളിപ്പന്‍മാരില്‍ ഒരാളായ വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോയുടെ ‘ചാമ്പ്യന്‍ സോങ്’ന് ഒപ്പമാണ് സിവ ചുവടുവെച്ചത്.
നേരത്തെ സിവയുടെ മലയാളം പാട്ടും ഡാന്‍സുകളും വൈറലായിരുന്നു.

സിവയ്ക്കൊപ്പം ഒട്ടേറെ കുട്ടികളും  ചുവടുവെക്കാനുണ്ടായിരുന്നു. അതേസമയം നൃത്തവും സംഗീതവുമായി ക്രിക്കറ്റ് മൈതാനത്തിന് പുറത്ത് ബ്രാവോ ജീവിതം ആഘോഷിക്കുകയാണ്.

2016ല്‍ പുറത്തിറങ്ങിയ ബ്രാവോയുടെ ചാമ്പ്യന്‍ സോംങ് ലോകമെമ്പാടും വലിയ തരംഗമായിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിക്കുകയാണ് ബ്രാവോയിപ്പോള്‍.

Tags: ,
Read more about:
EDITORS PICK