ഫോര്‍ഡിന്റ പുതിയ എക്കോസ്പോര്‍ട് ടൈറ്റാനിയം എസ് ഈ മാസം വിപണിയിലെത്തും

Web Desk May 16, 2018

ഫോര്‍ഡിന്റ പുതിയ എക്കോസ്പോര്‍ട് ടൈറ്റാനിയം എസ് എസ്.യു.വി ഉടന്‍ വിപണിയിലെത്തിയേക്കും. 125 bhp കരുത്തു സൃഷ്ടിക്കുന്ന 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിനു കരുത്തേകുന്നത്. ഒപ്പം 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മോഡലും ഉണ്ട്. ഡീസല്‍ എഞ്ചിന് പരമാവധി 98.5 bhp കരുത്തും 205 Nm torque ഉം സൃഷ്ടിക്കാനാവും.

പുതുക്കിയ 17 ഇഞ്ച് അലോയ് വീലുകള്‍, സണ്‍റൂഫ്, HID ഹെഡ്ലാമ്പുകള്‍, പരിഷ്‌കരിച്ച ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം എന്നിങ്ങനെ മാറ്റങ്ങളുടെ ഒരു നിര തന്നെയയിട്ടാണ് ഇക്കോസ്പോര്‍ട് ടൈറ്റാനിയം എസിന്റെ പുതിയ വരവ്. ദൃഢതയേറിയ സസ്പെന്‍ഷന്‍, മികച്ച സ്റ്റീയറിംഗ് പ്രതികരണം എന്നിവ വാഹനത്തിനെ വേറിട്ടതാക്കും.

മേല്‍ക്കൂര കോണ്‍ട്രാസ്റ്റ് നിറത്തിലാണ്. പുതിയ സാറ്റിന്‍ ഓറഞ്ച് നിറവും ടൈറ്റാനിയം എസ് വകഭേദത്തിന്റെ പ്രധാന ആകര്‍ഷണമാണ്. ടൈറ്റാനിയം എസിന് പുറമെ ഇക്കോസ്പോര്‍ട് സിഗ്‌നേച്ചര്‍ എഡിഷനും എത്തുമെന്നാണ് റിപ്പോര്‍ട്ട്. സിഗ്‌നേച്ചര്‍ എഡിഷന് അടിസ്ഥാനം ഏറ്റവും ഉയര്‍ന്ന ടൈറ്റാനിയം പ്ലസ് വകഭേദമാണ്. മാരുതി വിറ്റാര ബ്രെസ്സ, ഹ്യുണ്ടായി ക്രെറ്റയുടെ വരാനിരിക്കുന്ന ഫെയ്സ്ലിഫ്റ്റ് തുടങ്ങിയവയാണ് പുതിയ ഇക്കോസ്പോടിന്റെ എതിരാളികള്‍

Read more about:
EDITORS PICK