ഒരു ചിരിക്കപ്പുറം! ദിനേശ് കാര്‍ത്തിക്കിനെ നെഞ്ചോട് ചേര്‍ത്ത് കിംഗ് ഖാന്‍ പറഞ്ഞത്‌

Web Desk May 16, 2018

മുംബൈ ഇന്ത്യന്‍സിയോട് വലിയ മാര്‍ജിനില്‍ തോറ്റതിന് ശേഷം ഏറെ പരുങ്ങലിലായിരുന്നു ടീം കൊല്‍ക്കത്ത. തോല്‍വിക്ക് പിന്നാലെ ടീമിന്റെ സഹ-ഉടമസ്ഥനായ ഷാരൂഖ് ഖാന്‍ ആരാധകരോട് മാപ്പ് വരെ ചോദിച്ച് രംഗത്ത് വന്നു. ഇപ്പോള്‍ പഞ്ചാബിനോടും രാജസ്ഥാനോടും നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം.

ഇന്നലെ നടന്ന മല്‍സരത്തില്‍ രാജസ്ഥാനെ തോല്‍പ്പിച്ച് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരാണ് കൊല്‍ക്കത്ത. പതിമൂന്നു മല്‍സരങ്ങളില്‍ നിന്ന് ഏഴ് തോല്‍വികളുമായി പതിനാല് പോയിന്റാണ് ടീം നേടിയത്. ബാക്കിയുള്ള രണ്ടു മല്‍സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രം ജയിച്ചാലും കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫില്‍ എത്താന്‍ സാധിക്കും. ഹൈദരാബാദിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മല്‍സരം.

ടീമംഗങ്ങളെ പോലെ തന്നെ രാജസ്ഥാനെതിരെയുള്ള വിജയത്തില്‍ ടീം ഉടമയായ ഷാരൂഖ് ഖാനും സന്തോഷത്തിലാണ്. ട്വിറ്ററില്‍ കൂടി ടീമിന്റെ വിജയത്തിന് ക്യാപ്റ്റനെയും ടീമംഗങ്ങളെയും അനുമോദനങ്ങള്‍ അറിയിക്കാനും മറന്നില്ല താരം. ‘സ്‌മൈല്‍സ് ടു ഗോ’ എന്നാണ് അദ്ദേഹം കാര്‍ത്തിക്കിന്റെ ചിരിക്കുന്ന മുഖത്തോട് കൂടിയുളള ചിത്രത്തിനൊപ്പം കുറിച്ചത്.

രണ്ട് തവണ ഐപിഎല്‍ ച്യാംപ്യന്മാരായ ടീമിന് തങ്ങളുടെ കരുത്ത് മൊത്തം തകര്‍ന്നു പോയിട്ടില്ല എന്ന് മറ്റുള്ളവരെ ബോധിപ്പിക്കാന്‍ ഈ വിജയങ്ങള്‍ അനിവാര്യമായിരുന്നു.

 

നാല് ഓവറില്‍ അമ്പതു റണ്‍സ് കടന്ന രാജസ്ഥാന്‍ 200 കടക്കുമെന്നാണ് തോന്നിപ്പിച്ചിരുന്നത്. എന്നാല്‍ കുല്‍ദീപ് സിങ് നയിച്ച ബോളിങ് നിര രാജസ്ഥാനെ പിടിച്ചു കെട്ടുകയായിരുന്നു. അവസാന രണ്ടു ഓവര്‍ ബാക്കി വച്ച് നാല് വിക്കറ്റ് നഷ്ടപ്പെടുത്തിക്കൊണ്ട് 143 എന്ന വിജയലക്ഷ്യം കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. ഏതായാലും ഐപിഎല്ലിന്റെ അടുത്ത റൗണ്ടിലും കൊല്‍ക്കത്തയെ കാണാന്‍ സാധിക്കുമെന്ന് തന്നെ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.

Read more about:
EDITORS PICK
SPONSORED