വണ്‍പ്ലസ് 6 ഇതാ നിങ്ങളുടെ കൈകളിലേക്ക്: ഈ സ്മാര്‍ട്ട്‌ഫോണ്‍ ഐഫോണിന് വെല്ലുവിളിയോ?

Sruthi May 16, 2018
ph

ചൈനീസ് നിര്‍മ്മിത സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പുതിയ തരംഗമായി വണ്‍പ്ലസ് 6 എത്തി. ലണ്ടനിലാണ് സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കിയത്. നാളെ ഇന്ത്യയിലും സ്മാര്‍ട്ട്ഫോണ്‍ വിപണിയിലിറക്കുന്നതായിരിക്കും.

ഐഫോണിനെ പോലും വെല്ലുന്ന സ്മാര്‍ട്ട്ഫോണായിരിക്കും വണ്‍പ്ലസ് 6 എന്നാണ് കമ്പനി അവകാശപ്പെടുന്നത്.phoneഫോണിന്റെ രൂപ ഘടനയും അതുപോലെയാണ്. ക്യാമറയുടെ കാര്യത്തില്‍ മറ്റുള്ള ഫോണിനെക്കാള്‍ മികച്ച ക്യാമറയാണ് ഒരുക്കിയിരിക്കുന്നത്. പുതിയ ഡിസൈന്‍സും പിന്‍ ഗ്ലാസും, വാട്ടര്‍ റസിസ്റ്റന്‍സും നോട്ച് ഡിസ്‌പ്ലേയുമാണ് ഒരുക്കുന്നത്.oneplusവണ്‍പ്ലസ് 6ന്റെ ഇരട്ട പിന്‍ക്യാമറകളില്‍ ഒന്നിന് 20-എംപി റെസലൂഷനും രണ്ടാമത്തെതിന് 16-എംപി റെസലൂഷനുമാണ്. സെല്‍ഫിക്കും വിഡിയോ കോളിനുമായി 16 എംപി മുന്‍ക്യാമറയും പ്രതീക്ഷിക്കുന്നു. രസകരമായ മറ്റൊരു കാര്യം ഐഫോണിനോടും പിക്സല്‍ 2നോടുമൊക്കെ മത്സരിക്കാന്‍ സജ്ജമാണ് പുതിയ ഫോണ്‍.oneplusവണ്‍പ്ലസ് 6ന് ഇന്ത്യയിലെ വില 36,999 രൂപയായിരിക്കും. 64 ജിബി മെമ്മറിയുണ്ടാകും. ആമസോണിലൂടെ പെട്ടെന്നു തന്നെ ബുക് ചെയ്യുന്നവര്‍ക്ക് ഗിഫ്റ്റ് കാര്‍ഡ് ലഭിക്കും. 1000 രൂപയുടെ ഡിസ്‌കൗണ്ടും ലഭിക്കും.oneplus66.28 ഇഞ്ച് വലിപ്പമാണ് ഫോണിനുള്ളത്. 8 ജിബി റാമു മുതല്‍ 256 ജിബി റാമുവരെയുള്ള ഫോണ്‍ ഇറക്കുന്നുണ്ട്. 20 മെഗാ പിക്‌സല്‍ ക്യാമറയായിരിക്കും. 3300 എംഎഎച്ച് ബാറ്ററിയാണ് പുതിയ ഫോണിനുണ്ടാകുക.oneplus-6

Read more about:
EDITORS PICK