പെട്രോള്‍, ഡീസല്‍ വില എങ്ങോട്ടേക്ക്? വില അറിഞ്ഞ് ഇന്ധനം നിറയ്ക്കൂ

Sruthi May 16, 2018
petrol

ഓരോ ദിവസം കഴിയുംതോറും സ്വര്‍ണ്ണവില എത്രയെന്ന് തിരയുന്ന പോലെയാണ് ഇന്ധനവിലയുടെ കാര്യവും.

പെട്രോള്‍, ഡിസല്‍ വില ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. സാധാരണക്കാരനെ പ്രതിസന്ധിയിലാക്കിയാണ് ഇന്ധനവിലയുടെ പോക്ക്.Fuel-Priceതുടര്‍ച്ചയായ മൂന്നാം ദിവസവും പെട്രോളിനും ഡീസലിനും വില കൂടിയിരിക്കുകയാണ്. പെട്രോള്‍ വിലയില്‍ ലീറ്ററിന് 15 പൈസയാണു വര്‍ധിച്ചത്. പല സ്ഥലങ്ങളിലും വിലയില്‍ വ്യത്യാസമുണ്ട്. മുംബൈയിലും ഡല്‍ഹിയിലുമുള്ള വര്‍ധനയാണ് 15 പൈസ. കൊല്‍ക്കത്തയില്‍ 14 പൈസയും ചെന്നൈയില്‍ 16 പൈസയും കൂടിയതായി പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വെബ്‌സൈറ്റ് പറയുന്നു.petrol-pumpഇതോടെ, പെട്രോളിന് ഡല്‍ഹിയില്‍ 75 രൂപയായി. കൊല്‍ക്കത്തയില്‍ 77.79, മുംബൈയില്‍ 82.94, ചെന്നൈയില്‍ 77.93 എന്നിങ്ങനെയാണു നിരക്കുകള്‍. കൂടാതെ, ഡല്‍ഹിയിലും കൊല്‍ക്കത്തയിലും ഡീസല്‍ വില 21 പൈസ വര്‍ധിച്ചു. മുംബൈയില്‍ 22 പൈസയും ചെന്നൈയില്‍ 23 പൈസയുമാണു വര്‍ധന.petrolഡല്‍ഹിയില്‍ ഡീസല്‍ വില 66.57 ആണ്. കൊല്‍ക്കത്തയില്‍ 69.11, മുംബൈയില്‍ 70.88, ചെന്നൈയില്‍ 70.25 എന്നിങ്ങനെയാണ് നിരക്ക്. രാജ്യാന്തര തലത്തില്‍ ഇന്ന് ക്രൂഡോയില്‍ വില 0.47% കുറഞ്ഞ് ബാരലിന് 4,827 രൂപയാണ്.Petrol-prices

ദിനംപ്രതി എണ്ണവില നിശ്ചയിക്കുന്ന രീതി ഉണ്ടായിരുന്നു. എന്നാല്‍, കര്‍ണാടക തിരഞ്ഞെടുപ്പിന്റെ ഭാഗമായി ദിനംപ്രതി എണ്ണവില നിശ്ചയിക്കുന്ന രീതി 19 ദിവസത്തേക്കു നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.petrol

Read more about:
RELATED POSTS
EDITORS PICK