രൂപയുടെ മൂല്യം ഇടിഞ്ഞാലെന്താ, പ്രവാസികള്‍ക്ക് സന്തോഷിക്കാം: ഒരു റിയാലിന് 18.50 രൂപ

Sruthi May 16, 2018
money

ദോഹ: രൂപയുടെ മൂല്യം ഇടിഞ്ഞപ്പോള്‍ നേട്ടം ഉണ്ടായത് പ്രവാസികള്‍ക്കാണ്. നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ക്ക് സന്തോഷിക്കാം.

ഒരു റിയാലിന് 18.50 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്. സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കാണിത്.moneyഫെബ്രുവരി മാസം തുടക്കത്തില്‍ ലഭിച്ചിരുന്ന വിനിമയ നിരക്കിനേക്കാള്‍ ഒരു രൂപയിലേറെ വ്യത്യാസമാണ് ഇപ്പോഴുള്ളത്. ഫെബ്രുവരി മാസം തുടക്കത്തില്‍ 17.40 രൂപയാണ് ഒരു റിയാലിന് ലഭിച്ചിരുന്നത്. എന്നാല്‍ മൂന്നു മാസത്തിനിപ്പുറം ലഭിക്കുന്നത് അന്നത്തെ നിരക്കിനേക്കാളും 1.10 പൈസ അധികം. നാട്ടിലേക്ക് 1000 റിയാല്‍ അയയ്ക്കുന്ന ഒരാള്‍ക്ക് 1100 രൂപയാണു വിനിമയ നിരക്കു കൊണ്ടു മാത്രം അധികം ലഭിക്കുക.Rupeeസാധാരണ ഗതിയില്‍ റിയാലിന് 17.60 17.70 രൂപയാണു ശരാശരി വിനിമയ നിരക്കായി കണക്കിലെടുക്കാറുള്ളത്. ഇപ്പോഴത്തെ നിരക്ക് അതിനേക്കാള്‍ 80, 90 പൈസ വരെ കൂടുതലാണ്. രൂപയുടെ മൂല്യം നേരത്തേ ഇടിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ പരമാവധി പണം നാട്ടിലേക്ക് അയയ്ക്കാനായി ശ്രമിച്ചിരുന്നു.dollarവേതന സമയമായിരുന്നതു കൊണ്ടു തന്നെ വിനിമയ നിരക്കിലെ വര്‍ധന പ്രയോജനപ്പെടുത്താനാണ് ആളുകള്‍ ശ്രമിച്ചത്. എന്നാല്‍, മാസാദ്യത്തെ അവസ്ഥയില്‍ നിന്നു വീണ്ടും രൂപയുടെ മൂല്യം താഴോട്ടും വിനിമയ നിരക്ക് മുകളിലേക്കും കുതിക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. transferവിപണിയില്‍ ഡോളറിനെതിരെ രൂപ 16 മാസത്തെ വന്‍ വീഴ്ചയാണ് ഇപ്പോള്‍ നേരിടുന്നത്. ഇന്നലെ ഒരു ഡോളര്‍ കിട്ടണമെങ്കില്‍ 68.13 രൂപ നല്‍കണമായിരുന്നു. ആഭ്യന്തര മൂലധന വിപണിയില്‍ പണം പിന്‍വലിക്കല്‍ ഏറിയതാണു രൂപയ്ക്ക് തിരിച്ചടിയായി കൊണ്ടിരിക്കുന്നത്.cash

Read more about:
EDITORS PICK
SPONSORED