ഇനി വ്രതശുദ്ധിയുടെ നാളുകള്‍: ഗള്‍ഫില്‍ റമദാന്‍ വ്രതാരംഭം നാളെ മുതൽ

Pavithra Janardhanan May 16, 2018

 ഇനി വ്രതശുദ്ധിയുടെ നാളുകള്‍. ഗള്‍ഫ് നാടുകളില്‍ റമദാന്‍ വ്രതാരംഭം നാളെ. രാജ്യത്തെവിടെയും മാസപ്പിറവി കാണാത്തതിനാല്‍ സൗദി സുപ്രീം കോടതി ഇന്ന് ശഅ്ബാന്‍ മുപ്പതായി പ്രഖ്യാപിക്കുകയായിരുന്നു.പ്രാര്‍ഥനക്കും ഇഫ്താറിനും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

മക്കയിലെ മസ്ജിദുല്‍ ഹറാം, മദീനയിലെ മസ്ജിദുന്നബവി ഉള്‍പ്പെടെ പള്ളികളെല്ലാം വിശ്വാസികളെ സ്വീക്കരിക്കാനൊരുങ്ങിക്കഴിഞ്ഞു.ഇഅ്തിഖാഫിനായി ഇരു ഹറമുകളിലേക്കുമുള്ള രജിസ്‌ട്രേഷന്‍ അന്തിമ ഘട്ടത്തിലാണ്.

പകല്‍ ദൈര്‍ഘ്യമേറുന്നതിനൊപ്പം 40 ഡിഗ്രിക്ക് മേലെയാകും അറബ് രാജ്യങ്ങളില്‍ റമദാനിലെ ചൂട്. കൊടും ചൂടിലും ആത്മ സംസ്‌കരണത്തിന്റെ കുളിരേറ്റുവാങ്ങാന്‍ കാത്തിരിപ്പാണ് വിശ്വാസികള്‍.

Read more about:
EDITORS PICK