തനി ലോക്കലായി സായി പല്ലവി, ഇനി വരവ് ഓട്ടോ ഡ്രൈവറായി

Web Desk May 16, 2018

നിവിന്‍ പോളി നായകനായ പ്രേമത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് സായി പല്ലവി. പ്രേമത്തിനു പിന്നാലെ ദുല്‍ഖറിന്റെ നായികയായി കലിയിലും സായി തിളങ്ങി. പിന്നീട് മലയാളത്തില്‍ നിന്ന് തെലുങ്കിലേക്കും തമിഴിലേക്കും കളം മാറ്റിയ സായി അവിടെയും തന്റെ പ്രതിഭ തെളിയിച്ചു. തമിഴില്‍ എ,എല്‍ വിജയ് സംവിധാനം ചെയ്ത ദിയ എന്ന ചിത്രമായിരുന്നു സായിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.

ഇതിനു പിന്നാലെയാണ് തമിഴില്‍ ധനൂഷ് നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം മാരിയുടെ രണ്ടാം ഭാഗത്തില്‍ നായികയാവാന്‍ സായിക്ക് അവസരമെത്തിയത്. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസാണ് ധനൂഷിന്റെ വില്ലനായി എത്തുന്നത്.

ചിത്രത്തില്‍ സായി ഓട്ടോ ഡ്രൈവറായിട്ടാണ് എത്തുന്നത് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മാരി 2വിനു വേണ്ടി നേരത്തെ സായി ഓട്ടോറിക്ഷ പഠിക്കുന്നതിന്റെ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. മാരിയുടെ ആദ്യ ഭാഗത്തില്‍ വില്ലനായി അഭിനയിച്ചത് വിജയ് യേശുദാസ് ആയിരുന്നു.

Read more about:
RELATED POSTS
EDITORS PICK