അന്യന്റെ സെറ്റില്‍ നടന്ന ഇതുവരെ പുറം ലോകം അറിയാത്ത ആ സംഭവം ഇങ്ങനെ:ശങ്കർ പൊട്ടിക്കരഞ്ഞ ആ സംഭവം സ്റ്റണ്ട് സിൽവ പറയുന്നു..

Pavithra Janardhanan May 16, 2018

ഏറ്റവും ചെലവുകൂടിയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ഏറ്റവും കൂടുതൽ അഭിനേതാക്കളെ സൂപ്പർ നായക പദവിയിലേക്കെത്തിക്കുകയും ചെയ്ത സംവിധായകനാണ് ശങ്കർ . അത്തരത്തിൽ വിക്രമിന്റെ കരിയറിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ചിത്രമാണ് അന്യൻ. അന്യന്റെ സെറ്റിൽ ഇതുവരെ പുറം ലോകം അറിയാത്ത ആ സംഭവം തുറന്നുപറയുകയാണ് സ്റ്റണ്ട് സിൽവ.

ഇന്ത്യൻ സിനിമയിൽ ബ്രഹ്മാണ്ഡ സിനിമകളുടെ അമരക്കാരാനായ ശങ്കർ പൊട്ടിക്കരഞ്ഞു പോയ ആ സംഭവം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അന്യൻ സിനിമയോട് സ്റ്റണ്ട് കോർഡിനേറ്റർ കൂടിയായ സ്റ്റണ്ട് സിൽവ തുറന്നു പറഞ്ഞത്.

ആ സിനിമയിലെ തന്നെ ഏറ്റവും വലിയ ഫൈറ്റ് സീൻ ആയിരുന്നു.പീറ്റർ ഹെയ്‌നായിരുന്നു സ്റ്റണ്ട് മാസ്റ്റർ.

150 ഓളം പേരടങ്ങുന്ന കരാട്ടെ വിദഗ്ധർ ഉൾപ്പെടുന്ന രംഗം ആയിരുന്നു അത്. അതിൽ അന്യന്‍ എഴുന്നേല്‍ക്കുന്ന രംഗത്തില്‍ ഒരു എഴുപത്തോഞ്ചോളം പേര്‍ തെറിച്ച് വീഴുന്ന രംഗമുണ്ട്. ആ രംഗം ചിത്രീകരിക്കാന്‍ അവരുടെ മേല്‍ കയര്‍ കെട്ടി മുകളിലേക്ക് വലിക്കണം.ഒരാളെ വലിക്കാന്‍ നാല് പേരെങ്കിലും വേണമായിരുന്നു.

ഇതിനായി പീറ്റര്‍ ഹെയ്ന്‍ ഒരു ആശയം പറയുകുണ്ടായി. ചിത്രീകരണം നടക്കുന്ന സ്റ്റേഡിയത്തിന് പുറത്ത് ഒരു ലോറി വച്ച് എല്ലാ കയറുകളും മേല്‍ക്കൂരയ്ക്ക് താഴെ എകീകരിച്ച് അതില്‍ ഘടിപ്പിച്ച് വലിയ്‌ക്കുക.എന്നാൽ ആ ലോറി ഡ്രൈവര്‍ക്ക് അതേ കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല.

മഹാനടി കണ്ട് വൈകാരികമായി പ്രതികരിച്ച് സാവിത്രിയുടെ മകൾ വിജയ!

സംവിധായകന്‍ ആക്​ഷൻ പറയുന്നതിന് മുന്‍പേ അയാള്‍ ലോറി എടുത്തു. ആര്‍ട്ടിസ്റ്റുകള്‍ തയ്യാറായിരുന്നില്ല. അവര്‍ ഉയര്‍ന്ന് പൊങ്ങി മേല്‍ക്കൂരയില്‍ ഇടിച്ച് തെറിച്ച് വീണു. അതും കോൺക്രീറ്റ് ഭിത്തി, ചിലർ ഫാനിൽ പോയി ഇടിച്ചു. ആ കയർ പൊട്ടിയാണ് ഏവരും താഴെ വീണത്.

പിന്നീട് അവിടെ ഒരു ചോരപ്പുഴ ആയിരുന്നു. ഭൂരിഭാഗം ആര്‍ട്ടിസ്റ്റുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. അവരുടെ കൈയ്യില്‍ നിന്നും കാലില്‍ നിന്നും ചോര ഒഴുകി. പലരുടെയും ബോധം നശിച്ചു. ഞങ്ങള്‍ അവരെ എടുത്ത് ആശുപത്രിയിലേക്ക് കുതിച്ചു. ഭാഗ്യത്തിന് എല്ലാവരും രക്ഷപ്പെട്ടു. ശങ്കർ സാര്‍ അന്ന് കുട്ടികളെപ്പോലെ പൊട്ടിക്കരഞ്ഞു. ആ മാനസികാഘാതത്തില്‍ നിന്ന് കരകയറാന്‍ അദ്ദേഹം ദിവസങ്ങളെടുത്തു.

Tags: ,
Read more about:
EDITORS PICK