ഇത് ഹാലോവീന്‍ വേഷമാണോ? ബുര്‍ഖ ധരിച്ചെത്തിയ യുവതിയെ അപമാനിച്ച് യുവാവ്, നിങ്ങളുടെ മതം എന്നെ കൊല്ലാനാണ് പറയുന്നത്

Sruthi May 16, 2018
muslim-woman

ബുര്‍ഖ ധരിച്ചെത്തിയ യുവതികള്‍ക്കു നേരെ വംശീയാധിക്ഷേപം വീണ്ടും. റസ്റ്റോറന്റിലെത്തിയ യുവതിക്കു നേരെ മധ്യവയസ്‌കനാണ് ചോദ്യങ്ങള്‍ ഉന്നയിച്ച് അപമാനിച്ചത്.

കാലിഫോര്‍ണിയയിലെ റിവര്‍സൈഡിലാണ് സംഭവം നടന്നത്.റസ്റ്റോറന്റിന്റെ കൗണ്ടറില്‍ നില്‍ക്കുമ്പോഴാണ് കാത്‌ലീന്‍ ആമിന ഡെഡിയ്ക്കു നേരെ വംശീയാധിക്ഷേപം നടന്നത്.buqa മുഖാവരണമുളള ബുര്‍ഖ ധരിച്ച യുവതിയുടെ കണ്ണ് മാത്രം പുറത്തു കാണാനായതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ഇത് ഹാലോവീന്‍ വേഷമോ മറ്റോ ആണോ? എന്നായിരുന്നു ഇയാള്‍ യുവതിയോട് ചോദിച്ചത്.iszlam_nokദേഷ്യം കൊണ്ട് യുവതി തിരിച്ചും മറുപടി പറഞ്ഞു. എന്തിനാണ് തന്നോട് ഇപ്രകാരം പറഞ്ഞതെന്ന് യുവതി ചോദിച്ചപ്പോള്‍ എന്ത് കൊണ്ട് പറയാന്‍ പാടില്ല എന്നായിരുന്നു ഇയാള്‍ തിരിച്ചു ചോദിച്ചത്. താനൊരു മുസ്ലിം ആണെന്ന് അറിഞ്ഞത് കൊണ്ടാണോ ഇങ്ങനെ പറയുന്നതെന്ന് ആമിന ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു ഇയാളുടെ മറുപടി.manനിങ്ങളുടെ മതം എനിക്ക് ഇഷ്ടമല്ല. അത് എന്നെ കൊല്ലാനാണ് പറയുന്നത്. നിങ്ങളുടെ കൈകൊണ്ട് മരിക്കാന്‍ എനിക്ക് താത്പര്യം ഇല്ല. മനസ്സിലായോ? ഇയാള്‍ പറഞ്ഞു. നിങ്ങള്‍ ഖുറാന്‍ വായിച്ചിട്ടിട്ടുണ്ടോ എന്ന് യുവതി ചോദിച്ചപ്പോള്‍ മുഴുവനും തനിക്ക് അറിയാമെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.muslim-womanഅധിക്ഷേപം കനത്തപ്പോള്‍ കോഫി ഷോപ്പിലുണ്ടായിരുന്നു ഒരാള്‍ ഇയാള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തി ഇറങ്ങിപ്പോവാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ ബില്ലടക്കാന്‍ നിന്നപ്പോള്‍ റോസ്റ്റോറന്റ് ജീവനക്കാരും പണം വാങ്ങാന്‍ തയ്യാറായില്ല. ഉടന്‍ തന്നെ ഇയാള്‍ ഇറങ്ങിപ്പോവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Tags: , ,
Read more about:
RELATED POSTS
EDITORS PICK