ലോക ചരിത്രത്തില്‍ ആദ്യമായിട്ടാകും ഭാര്യ ഭര്‍ത്താവിനെവെച്ച് ഇങ്ങനെ ചെയ്തത്: സരിതയെ ട്രോളി സംവിധായകന്‍

Sruthi May 17, 2018
jaya-saritha

ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടിയുടെ വിശേഷം തുടരുകയാണ്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികളെ അമ്പരപ്പിക്കുന്ന ജയസൂര്യ ഇത്തവണ ട്രാന്‍സ്ജന്‍ഡര്‍ ആയിട്ടാണ് എത്തുന്നത്.

ജയസൂര്യയുടെ ആത്മവിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും പ്രധാന പങ്ക് ഭാര്യ സരിത തന്നെയാണ്.jayasuryaഅത്രമാത്രം പ്രോത്സാഹനം സരിതയില്‍ നിന്നും ജയസൂര്യയ്ക്ക് ലഭിക്കുന്നുണ്ട്. ഞാന്‍ മേരിക്കുട്ടിയിലെ ജയസൂര്യയ്്ക്കുവേണ്ടി കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തിരിക്കുന്നത് സരിതയാണ്. പല പരിപാടികളിലും സരിത ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് ജയസൂര്യ ധരിക്കാറുള്ളത്. ഇത്തവണ സരിതയെ ട്രോളാന്‍ മറ്റൊരു കാര്യമുണ്ട്.saritha-jayaസരിതയുടേയും ജയസൂര്യയുടേയും ഡിസൈനര്‍ ഷോപ്പായ സരിത ജയസൂര്യ എന്ന പുതിയ പരസ്യബോര്‍ഡില്‍ മോഡലായി എത്തിയിരിക്കുന്നത് ജയസൂര്യയുടെ മേരിക്കുട്ടിയാണ്. ഇതിനെ ട്രോളിയാണ് ചിത്രത്തിന്റെ സംവിധായകന്‍ രഞ്ജിത് ശങ്കര്‍ രംഗത്തെത്തിയിരിക്കുന്നത്.jayasurya-saritha ലോക ചരിത്രത്തില്‍ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ഭാര്യ എന്നാണ് പോസ്റ്റിന്റെ തലക്കെട്ട്.jaya-familyരഞ്ജിത്തിന്റെ പോസ്റ്റിന് പൊട്ടിച്ചിരിയാണ് സരിതയുടെ മറുപടി. ഞാന്‍ മേരിക്കുട്ടി ജൂണ്‍ 15നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ഡ്രീംസ് ആന്‍ഡ് ബിയോന്‍ഡിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണിത്.sarithaപ്രേതം, പുണ്യാളന്‍ അഗര്‍ബത്തീസ്, സുസു സുധി വാത്മീകം എന്നീ ചിത്രങ്ങള്‍ക്കുശേഷം ഈ കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രമെന്ന പ്രതീക്ഷയുെ ചിത്രത്തിനുണ്ട്.saritha

Read more about:
RELATED POSTS
EDITORS PICK