ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഇര്‍ഫാന്‍ ഖാന്‍ രണ്ട് മാസത്തിനുശേഷം ട്വിറ്ററില്‍ കുറിച്ചതിങ്ങനെ

Sruthi May 17, 2018
irfan

ന്യൂറോഎന്‍ഡോക്രൈന്‍ ട്യൂമര്‍ എന്ന രോഗത്തിന് അടിമയായ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഇര്‍ഫാന്‍ ഖാന്‍ രണ്ട് മാസത്തിനുശേഷം ട്വിറ്ററിലെത്തി.

തന്റെ രോഗത്തെക്കുറിച്ച് ആരാധകര്‍ക്ക് വിവരം നല്‍കാറുള്ളത് ട്വിറ്ററിലൂടെയാണ്. എന്നാല്‍, രണ്ട് മാസമായി ഇര്‍ഫാന്‍ ട്വിറ്ററില്‍ എത്തിയില്ല. ഇത് ആരാധകരെ വിഷത്തിലാക്കിയിരുന്നു.irfan-khanഇര്‍ഫാന്റെ ആരോഗ്യസ്ഥിതി വഷളായി കൊണ്ടിരിക്കുകയാണെന്ന് വരെ റിപ്പോര്‍ട്ടുവന്നിരുന്നു. എന്നാല്‍, താന്‍ ഇവിടെ തന്നെയുണ്ടെന്ന് സൂചിപ്പിക്കുന്ന ട്വീറ്റുമായിട്ടാണ് ഇര്‍ഫാന്‍ എത്തിയത്. പുതിയ ചിത്രത്തെക്കുറിച്ച് ആരാധകരമായി പങ്കുവയ്ക്കുന്നതാണ് ഇര്‍ഫാന്റെ ട്വീറ്റ്.irfan-dulquerമലയാള നടന്‍ ദുല്‍ഖര്‍ സല്‍മാനും, നടി മിഥില പാല്‍ക്കറും, ഇര്‍ഫാനും ഒന്നിച്ചഭിനയിച്ച ബോളിവുഡ് ചിത്രത്തിന്റെ പോസ്റ്റര്‍ ഇട്ടാണ് ട്വീറ്റ്. കാര്‍വാന്‍ എന്ന ചിത്രം വളരെ നിഷ്‌കളങ്കമായ കഥ പറയുന്നുവെന്നാണ് ഇര്‍ഫാന്‍ പറയുന്നത്.Dulquer-Salmaanചിത്രത്തിലൂടെ ലഭിച്ച അനുഭവം പറഞ്ഞറിയിക്കാനോ ഇനി വാങ്ങാനോ സാധിക്കില്ല. എന്റെ എല്ലാ ആശംസയും ദുല്‍ഖറിനും മിഥിലയാക്കും നല്‍കുന്നുവെന്നും തന്നോട് സഹകരിച്ചതിനും നന്ദിയെന്നും ഇര്‍ഫാന്‍ കുറിക്കുന്നു.mithila-dulquerസംവിധായകന്‍ അക്‌റാഷ് കൗറാന ആഗസ്ത് പത്തിന് ചിത്രം തിയറ്ററില്‍ എത്തിക്കുമെന്നാണ് പറയുന്നത്. രണ്ട് മാസത്തിനുശേഷം ഇര്‍ഫാന്റെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്ന ട്വീറ്റാണിത്. മാര്‍ച്ച് 15 ന് ആയിരുന്നു അവസാന ട്വീറ്റ്. താന്‍ രോഗം സ്ഥിരീകരിച്ചെന്നും തിരിച്ചുവരുമെന്നും പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞുകൊണ്ടായിരുന്നു ഇര്‍ഫാന്‍ ട്വീറ്റ് ചെയ്തിരുന്നത്.

Read more about:
RELATED POSTS
EDITORS PICK