പശുവിനെ കൊന്നെന്നാരോപിച്ച് മധ്യവയസ്‌കനെ ആള്‍കൂട്ടം തല്ലിക്കൊന്ന സംഭവം; നാല് പേര്‍ അറസ്റ്റില്‍

Jaisha May 21, 2018

മധ്യപ്രദേശ്: പശുവിനെ കൊന്നെന്നാരോപിച്ച് മധ്യപ്രദേശില്‍ മധ്യവയസ്‌കനെ ആള്‍കൂട്ടം തല്ലിക്കൊന്നു. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മധ്യപ്രദേശിലെ സത്‌ന ജില്ലയിലായിരുന്നു സംഭവം.

പശുവിനെ കൊന്നെന്നും പശുവിറച്ചി കൈവശം വെച്ചെന്നുമാരോപിച്ച് ഗോസംരക്ഷകരെന്ന് കരുതുന്ന സംഘമാണ് ആക്രമണം നടത്തിയത്. തുടര്‍ന്ന് റിയാസ് ഖാന്‍(45) കൊല്ലപ്പെടുകയായിരുന്നു. ഇയാളുടെ സുഹൃത്ത് ഷാക്കിലിനെ(35) ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രദേശവാസികളായ പവന്‍സിങ് ഗോണ്ട്, വിജയ് സിങ് ഗോണ്ട്, ഫൂല്‍ സിങ് ഗോണ്ട്, നാരായണ്‍സിങ് ഗോണ്ട് എന്നിവരാണ് അറസ്റ്റിലായത്.

അതേസമയം പ്രതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശ് ഗോസംരക്ഷണ നിയമപ്രകാരം കൊല്ലപ്പെട്ട റിയാസിനും ചികിത്സയിലിരിക്കുന്ന ഷാക്കിലിനുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രദേശത്ത് പശുവിരെ കൊല്ലുന്നത് തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ പശുവിനെ കൊന്നെന്ന ആരോപണം നിഷേധിച്ച് റിയാസിന്റെയും ഷാക്കിലിന്റെയും കുടുംബങ്ങള്‍ രംഗത്തെത്തി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷാക്കീലും ആരോപണം നിഷേധിച്ചിട്ടുണ്ട്.

Tags:
Read more about:
RELATED POSTS
EDITORS PICK
SPONSORED