സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി: പെണ്‍കുട്ടിയെ യുവനടന്‍ പീഡിപ്പിച്ചു

Sruthi May 25, 2018
rape

കണ്ണൂര്‍: സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സംഭവത്തില്‍ യുവനടനെ പോലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂരിലെ വയക്കരയിലുള്ള വൈശാഖ് എന്ന് അറിയപ്പെടുന്ന അഖിലേഷ് മോനാണ് സംഭവത്തിനുപിന്നില്‍. 17 കാരിയാണ് ചതിക്കുഴിയില്‍പെട്ടത്.yuvaനാല് സിനിമകളില്‍ ചെറിയ റോളുകളില്‍ വൈശാഖ് അഭിനയിച്ചിട്ടുണ്ട്. ഇത് കാണിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ചത്. തനിക്ക് സിനിമയില്‍ ഉന്നത സ്വാധീനമുണ്ടെന്നും താന്‍ വിചാരിച്ചാല്‍ അവസരം മേടിച്ച് നല്‍കാന്‍ കഴിയുമെന്നുമാണ് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്.rapeഒഡീഷന്റെ ആവശ്യത്തിനായി കണ്ണൂരില്‍ നിന്ന് തൃശൂരിലേക്ക് പോകുംവഴി ട്രെയിനിലും പിന്നീട് ലോഡ്ജിലും ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പെണ്‍കുട്ടി തന്നെയാണ് പോലീസിന് പരാതി നല്‍കിയത്. വൈശാഖിനെതിരെ പോലീസ് പോക്സോ നിയമമാണ് ചുമത്തിയിരിക്കുന്നത്.arrestedവൈശാഖിനെ പയ്യന്നൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ അഭിനയിച്ച സിനിമകളുടെ വിവരം ലഭ്യമല്ല. പോലീസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.student-rape

Tags: , , , ,
Read more about:
RELATED POSTS
EDITORS PICK
SPONSORED