കുമ്മനം രാജശേഖരന്‍ ഇനി മിസോറം ഗവര്‍ണര്‍

Web Desk May 25, 2018

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു. നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ്മ ഈ മാസം 28 ന് വിരമിക്കുന്നതിന്റെ ഒഴിവിലേക്കാണ് കുമ്മനത്തെ നിയമിക്കുന്നത്.

നിലവില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാണ് കുമ്മനം രാജശേഖരന്‍. 1887ല്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം ഈസ്റ്റില്‍ മല്‍സരിച്ച കുമ്മനം പിന്നീട് സംഘ് പ്രചാരകനായി. പിന്നീട് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷനാവുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍് വട്ടിയൂര്‍ക്കാവില്‍ നിന്നു കുമ്മനം മത്സരിച്ചിരുന്നു.

Read more about:
RELATED POSTS
EDITORS PICK
SPONSORED