കുഞ്ഞാലിമരയ്ക്കാറില്‍ ലാലേട്ടനൊപ്പം നാഗാര്‍ജുനയും

Web Desk May 25, 2018

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ കുഞ്ഞാലി മരയക്കാറുമായെത്തുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിട്ട് നാളേറെയായി. മോഹന്‍ലാല്‍ കുഞ്ഞാലിമരയ്ക്കാറായി എത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആരാധകരും ആകാംക്ഷയിലാണ്.

എന്നാല്‍ മോഹന്‍ ലാല്‍ കുഞ്ഞാലിയായെത്തുമ്പോള്‍ ആരൊക്കയാണ് ഒപ്പമുണ്ടാവുക എന്ന കാര്യത്തില്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം തുടരുകയാണ്. എന്നാല്‍ തെലുങ്ക് നടന്‍ നാഗാര്‍ജുനയും ബോളിവുഡ് നടന്‍മാരായ സുനില്‍ ഷെട്ടിയും പരേഷ് റാവലും ചിത്രത്തിലുണ്ടാകുമെന്നാണ് ചിത്രത്തെ സംബന്ധിച്ച് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ആശിര്‍വാദ് സിനിമാസിനൊപ്പം കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആശിര്‍വാദിന്റെ 25-ാം നിര്‍മ്മാണ സംരംഭമാണിത്. 100 കോടി് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. നവംബര്‍ ഒന്നിന് ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിക്കാനാണ് ആലോചനയെന്നും ചിത്രീകരണം മൂന്ന് മാസത്തോളം നീളുമെന്നും ടൈറ്റില്‍ ലോഞ്ചിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

Read more about:
RELATED POSTS
EDITORS PICK
SPONSORED