കിരീടം വെച്ച രാജാക്കന്മാര്‍! ഐ.പി.എല്‍ 11ാം സീസണ്‍ കിരീടം ചെന്നൈയുടെ രാജാക്കന്മാര്‍ക്ക്‌

Web Desk May 27, 2018

ഐ.പി.എല്‍ പതിനൊന്നാം സീസണ്‍ കിരീടം ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്താണ് ചെന്നൈ കിരീടം ചൂടിയത്. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 179 റണ്‍സ് വിജയ ലക്ഷ്യം മറികടക്കാനിറങ്ങിയ ചെന്നൈ ഷെയ്ന്‍ വാട്‌സന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവിലാണ് മിന്നുന്ന വിജയം സ്വന്തമാക്കിയത്.  എട്ടു വിക്കറ്റിനാണ് ചെന്നൈയുടെ വിജയം

10 റണ്‍സെടുത്ത് ചെന്നൈ ഓപ്പണര്‍ ഡുപ്ലസിസ് പുറത്തായെങ്കിലും ഷെയ്ന്‍ വാട്‌സണും സുരേഷ് റെയ്‌നെയും സണ്‍റൈസേഴ്‌സ് ബൗളര്‍മാരെ കൈകാര്യം ചെയ്തതോടെ കളി ചെന്നൈയുടെ കൈയ്യിലായി. 24 പന്തില്‍ 32 റണ്‍സെടുത്ത് റെയ്ന മടങ്ങിയതോടെ അമ്പാട്ടി റായിഡു വാട്‌സണ് പിന്തുണയ്ക്കായെത്തി.

അവസാന നാല് ഓവറില്‍ 25 റണ്‍സായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. ഹൈദരാബാദ് ബൗളര്‍മാരെ നിരന്തരം പ്രഹരിച്ച വാട്‌സണ്‍ 51 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. വാട്‌സണിന്റെ നാലാമത്തെ ഐപിഎല്‍ സെഞ്ചുറിയാണിത്. ചെന്നൈ വിജയിക്കുമ്പോള്‍ 117 റണ്‍സുമായി വാട്‌സണും 16 റണ്‍സുമായി അമ്പാട്ടി റായുഡുവും പുറത്താകാതെ നിന്നു. സണ്‍റൈസേഴ്‌സിനായി സന്ദീപും ബ്രാത്ത്വെയ്റ്റും ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 178 റണ്‍സെടുത്തു. തകര്‍ച്ചയോടെ തുടങ്ങിയ സണ്‍റൈസേഴ്‌സിനെ നായകന്‍ വില്യംസണും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച പഠാനുമാണ് മികച്ച സ്‌കോറിലെത്തിച്ചത്. 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ വില്യംസണാണ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍. ചെന്നൈക്കായി എന്‍ഗിഡി, ഠാക്കൂര്‍, കരണ്‍, ബ്രാവോ, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

Read more about:
RELATED POSTS
EDITORS PICK
SPONSORED