ഐ.പി.എല്‍ കിരീടത്തിലേക്ക് ചെന്നൈക്ക് 179 റണ്‍സ് ദൂരം

Web Desk May 27, 2018

ഐ.പി.എല്‍ 11 സീസണ്‍ ഫൈനല്‍ പോരാട്ടത്തില്‍ ഹൈദരാബാദിനെതിരെ ചെന്നൈയ്ക്ക് 179 റണ്‍സ് വിജയ ലക്ഷ്യം. യൂസഫ് പത്താന്റെയും ബ്രാത്വൈറ്റിന്റെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് ഹൈദരാബാദ് മികച്ച സ്‌കോര്‍ അടിച്ചെടുത്തത്.

nal

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് രണ്ടാം ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമാവുകയായിരുന്നു. അഞ്ചു റണ്‍സെടുത്ത ഗോസ്വാമിയെയാണ് കിരണ്‍ ശര്‍മ്മ റണ്‍ഔട്ടിലൂടെ പുറത്താക്കിയത്. തുടര്‍ന്ന് 26 റണ്ണെടുത്ത ശിഖര്‍ ധവാനും ബെഞ്ചിലേക്ക് മടങ്ങി. നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ 36 പന്തില്‍ 47 റണ്‍സ് നേടി പുറത്തായി. ധോണിയുടെ തകര്‍പ്പന്‍ സ്റ്റംപിങാണ് വില്യംസണെ മടക്കിയത്.

ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം.എസ്. ധോണി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു സീസണിലെ വിലക്കില്‍ നിന്നു തിരിച്ചുവന്ന ചെന്നൈയ്ക്ക് തങ്ങളുടെ രണ്ടാം വരവ് അറിയിക്കാന്‍ ഒരു ജയം കൂടിയേ തീരൂ. മൂന്നാം ഐ.പിഎല്‍ കിരീടം ലക്ഷ്യം വെച്ചാണ് ചെന്നൈ ഇറങ്ങുന്നത്.

Read more about:
EDITORS PICK