ഐ.പി.എല്‍ ഫൈനലില്‍ വെടിക്കെട്ട് നടത്തിയ വാട്‌സണ് ധോണി നല്‍കിയ പുതിയ പേര്‌

Web Desk May 28, 2018

രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷം ഐ.പി.എല്ലിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ടു വിക്കറ്റിന് തകര്‍ത്താണ് ചെന്നൈ കപ്പുയര്‍ത്തിയത്.

വെടിക്കെട്ട് സെഞ്ചുറിയുമായി ഷെയ്ന്‍ വാട്‌സണ്‍ കളം നിറഞ്ഞാടിയപ്പോള്‍ വിജയത്തിലേക്കുള്ള ചെന്നൈയുടെ യാത്രക്ക് കാലതാമസം ഒട്ടും ഉണ്ടായില്ല.ലകിരീടം സ്വന്തമാക്കിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ച ഷെയ്ന്‍ വാട്‌സണെ നായകന്‍ ധോണി വിശേഷിപ്പിച്ചത് ഷെയ്ന്‍ ‘ഷോക്കിംഗ്’ വാട്‌സണ്‍ എന്നാണ്. ഷോക്കിംഗ് വാട്‌സണ്‍ ഷോക്കിംഗ് ഇന്നിംഗ്‌സ് ആണ് കളിച്ചതെന്ന് ധോണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

 

57 പന്തില്‍ പുറത്താകാതെ 117 റണ്‍സാണ് ഷെയ്ന്‍ വാട്‌സണ്‍ അടിച്ചുകൂട്ടിയത്. 11 ഫോറും, 8 സിക്‌സുമാണ് വാട്‌സന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതോടെ ഐപിഎല്ലില്‍ 4 സെഞ്ച്വറികള്‍ നേടുന്ന താരമായി വാട്‌സണ്‍. ഐപിഎല്ലില്‍ രണ്ട് ടീമിന് വേണ്ടി കിരീടം നേടുന്ന താരവുമായി വാട്‌സണ്‍. ആദ്യ ഐപിഎല്ലില്‍ വാട്‌സണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ ആയിരിക്കുമ്പോഴാണ് അവര്‍ പ്രഥമ ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്.

Read more about:
EDITORS PICK