അഭിമാനമായി ഹൈദരാബാദ് നായകന്‍; ഓറഞ്ച് ക്യാപ്പും അപൂര്‍വ നേട്ടവും സ്വന്തമാക്കി കെയ്ന്‍ വില്യംസണ്‍

Web Desk May 28, 2018

ഐ.പി.എല്‍ പതിനൊന്നാം സീസണ്‍ കലാശപ്പോരാട്ടത്തില്‍ കരുത്തരായ ചെന്നൈയോട് ഏറ്റുമുട്ടി പരാജയപ്പെട്ടങ്കിലും അഭിമാന നേട്ടവുമായാണ് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ന്യൂസിലന്റിന് വണ്ടി കയറുന്നത്. മത്സരത്തില്‍ പലരും തലയില്‍ പൊന്‍ കിരീടമായി ചൂടിയ ഓറഞ്ച് ക്യാപ്പും അണിഞ്ഞാണ് നായകന്റെ മടക്കം. 16 മത്സരങ്ങളില്‍ നിന്നായി 735 റണ്‍സുമായി മിന്നും പ്രകടനമാണ് താരം പുറത്തെടുത്തത്.

അതോടൊപ്പം താരം മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന മൂന്നാമത്തെ താരമായും അദ്ദേഹം മാറി. വിരാട് കോഹ്ലിക്കും ഡേവിഡ് വാര്‍ണര്‍ക്കും പിന്നാലെയാണ് കെയ്ന്‍ വില്യംസണ്‍ ഈ നേട്ടം സ്വന്തമാക്കിയത്.

17 മാച്ചില്‍ 52.5 ആവറേജില്‍ 735 റണ്‍സാണ് കെയ്ന്‍ വില്യംസണ്‍ നേടിയത്. എട്ടു ഫിഫ്റ്റികള്‍ ഉള്‍പ്പെട്ടതാണ് കെയ്ന്‍ വില്യംസണ്ണിന്റെ നേട്ടം. ഇതിനു മുന്‍പ് അഞ്ച് ബാറ്റ്സ്മാന്‍മാര്‍ മാത്രമാണ് 700 റണ്‍സ് പിന്നിട്ടിട്ടുള്ളത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ മത്സരത്തോടു കൂടി ഒരു സീസണില്‍ 700 ല്‍ അധികം റണ്‍സെടുക്കുന്ന മൂന്നാമത്തെ ക്യാപ്റ്റന്‍ കൂടിയാണ് കെയ്ന്‍ വില്യംസണ്‍. 735 റണ്‍സ് നേടിയ വില്യംസണ്‍ ഹസിയെയും ഗെയിലിനെയും മറികടന്നാണ് നേട്ടം കുറിച്ചത്.

Read more about:
EDITORS PICK