സീരിയല്‍ നടി പെണ്‍വാണിഭ കേസില്‍ അറസ്റ്റില്‍: സംഘത്തില്‍ നിരവധി യുവനടിമാര്‍!

Pavithra Janardhanan June 3, 2018

ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ വാണി റാണിയിലെ സംഗീതയെ പെണ്‍വാണിഭത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. വേശ്യാവൃത്തി നടത്തുന്നതിനിടെ ചെന്നൈ പനയൂരിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഇവര്‍ പിടിയിലായത്. റിസോര്‍ട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തില്‍ നിരവധി യുവനടിമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. രാധികാ ശരത് കുമാര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വാണി റാണി ഉള്‍പ്പെടെ നിരവധി സീരിയലുകളിലൂടെ തമിഴ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സംഗീത. യുവനടിമാരെ ഉപയോഗിച്ച് പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റിസോര്‍ട്ടില്‍ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ നടിയോടൊപ്പം സുരേഷ് എന്നൊരാളും അറസ്റ്റിലായിട്ടുണ്ട്. വേശ്യാവൃത്തിയില്‍ അകപ്പെട്ട മൂന്ന് യുവനടിമാരെ പൊലീസ് ഇവിടെ നിന്നും രക്ഷപ്പെടുത്തി.

വാണി റാണിക്ക് പുറമേ ചെല്ലമേ, അവള്‍ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള സംഗീത കറുപ്പ് റോജ, തമിള്‍സെല്‍വം തനിയാര്‍ അഞ്ജലും തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ടിവി മുഖമാണ്. വാണി റാണി സീരിയല്‍ നേരത്തേയും വിവാദത്തില്‍ പെട്ടിട്ടുണ്ട്. ഈ സീരിയിലെ മറ്റൊരു നടിയും സീരിയലിന്റെ മാനേജരും തമ്മില്‍ പാതിരാത്രിയില്‍ നടന്ന അടിപിടി ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു നടിയെ വേശ്യാവൃത്തിക്ക് പൊലീസ് പിടികൂടുന്നത്.

സണ്‍ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന, ജനശ്രദ്ധ നേടിയ സീരിയലാണ് വാണി റാണി. രാധിക ശരത്ത് കുമാര്‍ ഇരട്ടവേഷത്തിലെത്തുന്ന സീരിയലില്‍ സബിത റായി എന്ന നടി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സീരിയലിന്റെ മാനേജരായ സുകുമാരനുമായി നടി സബിത അവിഹിത ബന്ധം തുടര്‍ന്ന് വരികയായിരുന്നുവത്രെ. ഭാര്യയും കുട്ടികളും വേനല്‍ അവധിക്ക് സ്വന്തം വീട്ടിലേക്ക് പോയ സമയം നോക്കി സുകുമാരന്‍ സബിതയെ അപ്പാര്‍ട്‌മെന്റിലേക്ക് ക്ഷണിച്ചു. പണം തരാം എന്ന് പറഞ്ഞാണത്രെ മാനേജര്‍ നടിയെ അപ്പാര്‍ട്‌മെന്റിലേക്ക് ക്ഷണിച്ചത്. പണം നല്‍കാത്തതിനെ തുടര്‍ന്ന് അര്‍ദ്ധരാത്രിയില്‍ ഇരുവര്‍ക്കുമിടയില്‍ വലിയ അടിപിടിയായി. അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വഴക്ക് നടുറോഡിലേക്ക് മാറി.

അപ്പോഴേക്കും ബഹളം കേട്ട് ആളുകള്‍ എത്തി. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെ സീരിയലും വിവാദത്തിലായി.

Read more about:
EDITORS PICK