ഇഫ്താര്‍ ചടങ്ങിനിടെ സ്വിമ്മിംഗ് പൂളില്‍ വീണ് രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം

Pavithra Janardhanan June 4, 2018

ഇഫ്താര്‍ ചടങ്ങിനിടെ സ്വിമ്മിംഗ് പൂളില്‍ വീണ് രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം. ദുബായിലെ മിര്‍ദിഫില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു ദാരുണമായ സംഭവം നടന്നത്. സഹോദരങ്ങളുടെ മക്കളായ ഒന്നര വയസുള്ള പെണ്‍കുട്ടിയും രണ്ടര വയസുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്.

ഇഫ്താര്‍ ചടങ്ങിനിടയിലാണ് അപകടമുണ്ടായത്. തിരക്കിനിടയില്‍ പുറത്ത് കടന്ന കുട്ടികളെ കാണാതായപ്പോഴാണ് കുടുംബാംഗങ്ങള്‍ അന്വേഷണം ആരംഭിച്ചത്.

അല്പ സമയത്തിനുള്ളില്‍ കുട്ടികളെ അടുത്തുള്ള സ്വിമ്മിംഗ് പൂളില്‍ നിന്ന് കണ്ടെത്തി. ഉടന്‍ രക്ഷിച്ചുവെങ്കിലും പെണ്‍കുട്ടി മരിച്ചിരുന്നു. ആണ്‍കുട്ടി ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചത്.

Tags: ,
Read more about:
EDITORS PICK