വളര്‍ത്തുപൂച്ചയെ തല്ലിയ ഭര്‍ത്താവിനെ ഭാര്യ വെടിവെച്ച് കൊന്നു

Sruthi June 4, 2018
cat

ഓമനിച്ച് വളര്‍ത്തുന്ന മൃഗങ്ങളോടും പക്ഷികളോടും ചിലര്‍ക്ക് പ്രത്യേക സ്‌നേഹം കാണും. വളര്‍ത്തുമൃഗങ്ങളെ മോശമായി ഒന്ന് വിളിക്കുന്നതോ ചീത്തപറഞ്ഞ് ഓടിക്കുന്നതോ ചിലര്‍ക്ക് ഇഷ്ടപ്പെടില്ല.

മേരി ഹാരിസണ്‍ എന്ന നാല്‍പ്പത്തേഴുകാരിക്ക് ഒരു പൂച്ചയുണ്ടായിരുന്നു.catഓമനിച്ച് വളര്‍ത്തിയ പൂച്ചയെ തല്ലിയ ഭര്‍ത്താവിനെ ഒറ്റ വെടികൊണ്ട് കൊന്ന ഭാര്യയുടെ വാര്‍ത്തയാണ് വൈറലായകുന്നത്. ഭര്‍ത്താവിനെ വെടിവെച്ചു കൊന്ന മേരി ഹാരിസണിനെ അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ദല്ലാസിലുള്ള വീട്ടിലാണ് ഇവരുടെ ഭര്‍ത്താവ് വെടിയേറ്റ് കൊല്ലപ്പെട്ടത്.shootഭര്‍ത്താവിന് വെടിയേറ്റതിന് പിന്നാലെ പോലീസിനെ വിളിച്ച് വിവരം പറഞ്ഞതും മേരി തന്നെയായിരുന്നു. പോലീസ് ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും നാല്‍പ്പത്തൊമ്പതുകാരനായ ഡെക്സ്റ്റര്‍ മരിച്ചിരുന്നു.shooting-crimeകൗമാരക്കാരായ കുട്ടികള്‍ക്കൊപ്പം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ദമ്പതികള്‍ ദല്ലാസിലേക്ക് താമസത്തിനെത്തുന്നത്. മേരി വളര്‍ത്തുന്ന പൂച്ചയെ കാണാതായിരുന്നു. ഇത് വീട്ടില്‍ തിരിച്ച് വന്നപ്പോള്‍ ഭര്‍ത്താവ് അടിച്ചോടിക്കാന്‍ ശ്രമിച്ചത് മേരി മനസ്സിലാക്കുകയായിരുന്നു. പിന്നീടാണ് കൊല നടന്നത്.pet-cat

Tags: , , , ,
Read more about:
EDITORS PICK